Breaking

Friday, June 5, 2020

നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നും മകളെത്തി,അച്ഛനെ അവസാന നോക്ക് കണ്ട് മടങ്ങി

ഇംഫാൽ: മരണമടഞ്ഞ അച്ഛനെ അവസാനമായി ഒരുനോക്ക് കാണാൻ നിർബന്ധിത ക്വാറന്റൈനിൽ നിന്നെത്തി മകൾ. ആരോഗ്യവകുപ്പ് അധികൃതർ അനുവദിച്ചത് പ്രകാരം മൂന്ന് മിനുട്ട് മൃതദേഹത്തിനരികിൽ ഇരുന്ന് അനുശോചനമർപ്പിച്ച് കണ്ണീരോടെ അവൾ മടങ്ങി. മണിപ്പൂരിലെ കാങ്പോകിയിലാണ് സംഭവം. മെയ് 25ന് ശ്രമിക് ട്രെയിനിൽ ചെന്നൈയിൽ നിന്നും തിരിച്ചെത്തിയതാണ് 22 വയസ്സുകാരി അഞ്ജലി. സർക്കാർ സംവിധാനത്തിൽ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയുന്നതിനിടെയാണ് പിതാവിന്റെ മരണം. അധികൃതരിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് അച്ഛനെ അവസാനമായി ഒരുനോക്ക് കാണാൻ അഞ്ജലി വീട്ടിലെത്തിയത്. പിപിഇ കിറ്റ് അടക്കം എല്ലാ സുരക്ഷാമുൻകരുതലുകളും സ്വീകരിച്ചായിരുന്നു യാത്ര. മൂന്ന് മിനുട്ടോളം മൃതദേഹത്തിന് സമീപത്ത് നിന്നു, കണ്ണീർവാർത്ത അഞ്ജലിയെ ആശ്വസിപ്പിക്കാൻ ഉറ്റവർക്കോ അടുത്ത സുഹൃത്തുക്കൾക്കോ സാധിച്ചില്ല.ഹൃദയഭേദകമായ കാഴ്ചയ്ക്കാണ് മരണവീട് സാക്ഷ്യം വഹിച്ചത്. മണിപ്പൂരിൽ ഇതുവരെ 121 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. Content Highlights:Manipur Girl, COVID Suspect, Gets 3 Minutes To Say Last Goodbye To Father


from mathrubhumi.latestnews.rssfeed https://ift.tt/2Mvfvi3
via IFTTT