Breaking

Friday, June 5, 2020

ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക്; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

വാഷിങ്ടൺ: ലോകത്ത് കോവിഡ് മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,92,128 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 66.92 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ലോകത്താകമാനം 1.30 ലക്ഷത്തോളം പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 5000ത്തിലേറെ മരണവും റിപ്പോർട്ട് ചെയ്തു. അമേരക്കിയിൽ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 1,10,173 ആയി വർധിച്ചു. 24 മണിക്കൂറിനുള്ളിൽ മാത്രം യുഎസിൽ 1031 പേർ കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 22000ത്തോളം പേർക്ക് രോഗം ബാധിച്ചു. ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മരണം 34000 പിന്നിട്ടു. റഷ്യയിൽ 4.41 ലക്ഷം രോഗികളുണ്ട്. ബ്രിട്ടണിൽ 1800 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം സ്പെയ്നിലും ഇറ്റലിയിലും ജർമനിയിലും പുതിയ രോഗികളുടെ എണ്ണം 500ൽ താഴെയാണ്. മെക്സിക്കോയിൽ മരണം 11000 കടന്നു. കഴിഞ്ഞ ദിവസം മാത്രം 1092 മരണം റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഗുരുതരാവസ്ഥയിലുള്ള രാജ്യത്തിന്റെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 9000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. യുഎസിൽ 17000ത്തിന് മുകളിലാണ് ഗുരുതര രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണത്തിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിലെ കോവിഡ് രോഗികൾ. മരണസംഖ്യ 6000 പിന്നിട്ടു. നിലവിൽ 32,42,111 പേരാണ് രോഗമുക്തി നേടിയത്. 30.58 ലക്ഷത്തോളം രോഗികൾ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 55000ത്തിലേറെ രോഗികളുടെ ആരോഗ്യനില ഗുരുതരമാണ്. content highlights: covid 19, corona virus, covid case in world


from mathrubhumi.latestnews.rssfeed https://ift.tt/3gWYQSw
via IFTTT