Breaking

Wednesday, June 10, 2020

ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെ എംഎൽഎ ജെ. അൻപഴകൻ (61) അന്തരിച്ചു. ചെന്നൈ ചെപ്പോക്കിലെ എംഎൽഎ ആയഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകർന്നതെന്നാണ് നിഗമനം. രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎൽഎ ആണ് അൻപഴകൻ ചെപ്പോക്കിലും ട്രിപ്ലിക്കനിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരിട്ട് രംഗത്തിറങ്ങിയ ജനപ്രതിനിധിയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ 8.05 നാണ് അൻപഴകൻ മരണത്തിന് കീഴടങ്ങിയത്.ഇദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് രോഗം ഗുരുതരമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ചികിത്സയോട് അനുകൂലമായി ശരീരം പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടുദിവസം മുമ്പ് ആരോഗ്യ നില വീണ്ടും വഷളാവുകയും ഇനന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഡിഎംകെയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. പാർട്ടി അധ്യക്ഷൻ സ്റ്റാലിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ഡിഎംകെ ജില്ലാ സെക്രട്ടറിയുമായിരുന്നു. ഇദ്ദേഹത്തിന്റെ മണ്ഡലത്തിൽ 82 പേർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേതുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കും അവശ്യ സാധനങ്ങൾ സാധാരണക്കാർക്ക് എത്തിച്ചുനൽകുന്നതിനും മുന്നിട്ടിറങ്ങിയ ആളായിരുന്നു അൻപഴകൻ. Content Highlights:J Anpazhakan MLA, DMK, Who was undergoing treatment for Covid passes away


from mathrubhumi.latestnews.rssfeed https://ift.tt/2BMeDn3
via IFTTT