Breaking

Wednesday, June 10, 2020

ഉത്ര വധക്കേസിലെ വീഴ്ചയും മൃതദേഹത്തോട് അനാദരവും; അഞ്ചല്‍ സി.ഐ.ക്കെതിരേ നടപടി

കൊല്ലം: ഉത്ര വധക്കേസിൽ പ്രാഥമികാന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട അഞ്ചൽ സി.ഐ.ക്കെതിരേ നടപടി. സി.ഐ. സുധീറിനെ അഞ്ചലിൽനിന്ന് സ്ഥലംമാറ്റി. എന്നാൽ പകരം മറ്റെവിടെയും ചുമതല നൽകിയിട്ടില്ല. ഉടൻതന്നെ പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. ഉത്ര വധക്കേസിൽ തെളിവ് ശേഖരണത്തിൽ സി.ഐ.യ്ക്ക് വീഴ്ച സംഭവിച്ചതായി നേരത്തെ റൂറൽ എസ്.പി. ഡി.ജി.പിയ്ക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. സി.ഐക്കെതിരേ ഉത്രയുടെ കുടുംബം ആരോപണമുന്നയിച്ചതോടെയാണ് റൂറൽ എസ്.പി. അന്വേഷണം നടത്തിയത്. ഇതിനിടെ,മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയും സി.ഐ.ക്കെതിരെ ഉയർന്നിരുന്നു. ഇടമുളയ്ക്കലിൽ ഭാര്യയെ കൊലപ്പെടുത്തി തൂങ്ങിമരിച്ച സുനിലിന്റെ മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിച്ചാണ് സി.ഐ. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പ് രേഖപ്പെടുത്തിയതെന്നായിരുന്നു പരാതി. Content Highlights:police dept taken action against anchal circle inspector


from mathrubhumi.latestnews.rssfeed https://ift.tt/2AYZKgI
via IFTTT