Breaking

Wednesday, June 10, 2020

'കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്രനേതൃത്വമോ', വിവാദമായി ഓഡിയോ ക്ലിപ്പ്

ഭോപ്പാൽ: മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ മറിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വമാണെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് മധ്യപ്രദേശിൽ വ്യാപകമായി പ്രചരിക്കുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന പേരിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. കേന്ദ്രനേതൃത്വമാണ് മധ്യപ്രദേശിലെ സർക്കാരിനെ അട്ടിമറിക്കാൻ തീരുമാനമെടുത്തതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം ചൗഹാൻ ഇന്ദോറിലെ സൻവേർ നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇവിടെ വെച്ച് പാർട്ടി നേതാക്കളുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ജ്യോതിരാദിത്യ സിന്ധ്യയേയും തുൾസി സിലാവതിനെയും കൂടെക്കൂട്ടാതെ സർക്കാരിനെ താഴെയിറക്കാൻ സാധിക്കില്ലായിരുന്നോയെന്ന് ഒരു നേതാവ് ഇതിൽ ചോദിക്കുന്നുണ്ട്. എന്നാൽ അങ്ങനെയല്ലാതെ മറ്റ് വഴികൾ ഒന്നുമില്ലായിരുന്നുവെന്നാണ് മറുപടി. തന്നെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതോടെയാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ നിലംപതിച്ചത്. എംഎൽഎമാർ രാജിവെച്ച ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വരുന്ന സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. Content Highlights:On Viral Audio Clip, BJP Link To Fall Of Kamal Nath Government


from mathrubhumi.latestnews.rssfeed https://ift.tt/2AoaMfA
via IFTTT