Breaking

Wednesday, June 10, 2020

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍, രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനിൽ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ജമ്മുകശ്മീർ പോലീസ്, 44 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേന ഇവിടെ എത്തിയത്. തിരച്ചിലിനിടെ ആപ്പിൾ തോട്ടത്തിൽ നിന്ന് വെടിവെപ്പുണ്ടാവുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഷോപിയാനിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ രണ്ട് ഏറ്റുമുട്ടലുകളിളായി ഒമ്പത് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഒമ്പതുപേരും ഹിസ്ബുൾ മുജാഹിദീൻ അംഗങ്ങളായിരുന്നു. Content Highlights:Two terrorists killed in encounter between security forces, terrorists in J&Ks Shopian


from mathrubhumi.latestnews.rssfeed https://ift.tt/3f6Kv4j
via IFTTT