പുതിയ സ്വകാര്യ കാറുകൾക്ക് മൂന്നു വർഷത്തെയും ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തെയും ഇൻഷുറൻസ് പോളിസി വേണമെന്ന നിർദേശം ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്പമെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) പിൻവലിച്ചു. പകരം പഴയ രീതിയിൽ ഓരോ വർഷത്തേക്കുമുള്ള പോളിസി എടുത്താൽ മതി. ഓഗസ്റ്റ് ഒന്നുമുതൽ നിലവിൽ വരും. അതുവരെ നിലവിലെ രീതി തുടരും. പുതിയവാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഈ നടപടി. മൂന്നും അഞ്ചും വർഷത്തേക്കുള്ള ഇൻഷുറൻസ് തുക ഒന്നിച്ചടയ്ക്കുന്നത് പുതിയവാഹനം വാങ്ങുന്നവർക്ക് വലിയ ബാധ്യതയാണ്. വാഹന വായ്പയിൽ ഈ തുകയും ഉൾപ്പെടുത്തിയാൽ ബാധ്യത ഇരട്ടിക്കും. അപകടമുണ്ടാക്കാത്ത വാഹനങ്ങൾക്ക് വർഷാവർഷം അപകടരഹിത ബോണസ് ലഭിക്കേണ്ടതുണ്ട്. ദീർഘകാല പോളിസി എടുക്കുമ്പോൾ ഇതിനുള്ള അവസരം നഷ്ടമാകും. സേവനം മേശമാണെങ്കിലും ഒരേ ഇൻഷുറൻസ് കമ്പനിയിൽത്തന്നെ തുടരാൻ വാഹന ഉടമ നിർബന്ധിതരാകുമെന്ന പ്രശ്നവുമുണ്ട്. എല്ലാവർഷവും ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുമെങ്കിലും ദീർഘകാല പോളിസികളിൽനിന്ന് ഈ ഇനത്തിലെ വരുമാനം കമ്പനികൾക്ക് ലഭിക്കില്ലെന്ന പരാതി ഇൻഷുറൻസ് കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് 2018 സെപ്റ്റംബർ ഒന്നു മുതലാണ് പുതിയ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ദീർഘകാല പോളിസി നടപ്പാക്കിയത്. വാഹനം നിമിത്തം മറ്റുള്ളവരുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള തേർഡ് പാർട്ടി പോളിസിയും വാഹനത്തിനും യാത്രക്കാർക്കും നഷ്ടപരിഹാരം കിട്ടുന്നതിനുള്ള പാക്കേജ് പോളിസിയും ഒന്നിച്ചെടുക്കണമായിരുന്നു. ഉടമകൾക്ക് ഇത് വലിയ ബാധ്യതയായതിനാൽ രണ്ട് പോളിസികളും പ്രത്യേകം എടുക്കാനുള്ള സൗകര്യം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ അനുവദിച്ചിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് മുൻപ് നിലവിലുണ്ടായിരുന്നതുപോലെ ഓരോ വർഷത്തേക്ക് ഇൻഷുറൻസ് പോളിസി എടുക്കാനുള്ള സൗകര്യം പുനഃസ്ഥാപിച്ചിരിക്കുന്നത്. Content Highlights:IRDAI Withdraw Three And Five Year Insurance Policy For Two Wheeler and Four Wheeler
from mathrubhumi.latestnews.rssfeed https://ift.tt/2AkeCqd
via
IFTTT