മുംബൈ : വിമാന കമ്പനിയായ എമിറേറ്റ്സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരിൽ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത്. ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം എമിറേറ്റ്സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേർക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ദീർഘദൂര വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്സിൽ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി. നേരത്തെ മെയ് 31ന് 180 പൈലറ്റുമാരെ എമിറേറ്റ്സ് പുറത്താക്കിയിരുന്നു. പ്രൊബേഷനിലായിരുന്ന ഫസ്റ്റ് ഓഫീസർമാരാണ് ഇപ്പോൾ ജോലി നഷ്ടമായ 600 പേരെന്ന് എമിറേറ്റ്സ് വ്യത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. എമിറേറ്റ്സ് എ 380 വിമാനങ്ങളിലെ ജീവനക്കാരായിരുന്നു ഇവർ. കമ്പനിയുടെ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനായി സാധ്യമായ എല്ലാ സാഹചര്യങ്ങളും ചർച്ച ചെയ്തുവെന്നും നിർഭാഗ്യവശാൽ, ഞങ്ങളോടൊപ്പം പ്രവർത്തിച്ച ചില ആളുകളോട് വിടപറയണം എന്ന നിഗമനത്തിലാണെത്തിയതെന്നുംവക്താക്കളിലൊരാൾ പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. Content Highlights: Emirates Lays off 600 Pilots, Including Indians, in One of the Largest Firings in Aviation Industry
from mathrubhumi.latestnews.rssfeed https://ift.tt/2YqwasW
via
IFTTT