Breaking

Saturday, June 6, 2020

മദ്യപിച്ചെത്തിയ അച്ഛനോടു പിണങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച മകനെ പോലീസ് രക്ഷിച്ചു

പുത്തൂർ(കൊല്ലം) : മദ്യപിച്ച് ബഹളമുണ്ടാക്കിയ അച്ഛനോടു പിണങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച മകനെ തക്കസമയത്ത് സ്ഥലത്തെത്തിയ പോലീസ് രക്ഷിച്ചു. പവിത്രേശ്വരം ഇലവിളയിൽ ഭാഗത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രി പുത്തൂർ പോലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയുടെ ഫോണെത്തി. ഭർത്താവ് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായും മകൻ പിണങ്ങി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു. രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ജോൺസൺ, സുനിൽ എന്നിവർ ഉടൻ സ്ഥലത്തെത്തി. അന്വേഷണത്തിനിടെ സമീപത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിനിൽക്കുന്ന പതിനാറുകാരനെ കണ്ടു. ഉടൻ കയറഴിച്ച് ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാൽ പതിനാറുകാരൻ രക്ഷപ്പെട്ടു. Content Highlight: Police save man from suicide


from mathrubhumi.latestnews.rssfeed https://ift.tt/30eAGgo
via IFTTT