Breaking

Saturday, June 6, 2020

‘രക്ഷിക്കണേ എന്നു പറഞ്ഞ് സ്ത്രീ കാറിനു മുന്നിലേക്കു ചാടി’

തിരുവനന്തപുരം: പെരുമാതുറയിൽനിന്നു വരുമ്പോഴാണ് രക്ഷിക്കണമെന്നു പറഞ്ഞ് സ്ത്രീയും കുട്ടിയും വാഹനങ്ങളുടെ മുന്നിലേക്കു എടുത്തുചാടിയതെന്ന് രക്ഷിക്കാൻ നേതൃത്വം നൽകിയ ഷാജുവും സുഹൃത്തുക്കളും പറയുന്നു. പുതുക്കുറിശ്ശിക്കും പുത്തൻതോപ്പിനുമിടയിലാണ് സംഭവം. ഞങ്ങൾ രണ്ടുപേർ ബൈക്കിലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കാറിലും. കാറിനു മുന്നിലേക്കു സ്ത്രീ കുട്ടിയെയും കൂട്ടി എടുത്തുചാടി. രക്ഷിക്കണമെന്നു പറഞ്ഞപ്പോൾ കാറിൽ കയറ്റി. സ്ത്രീ അർധനഗ്നയായ നിലയിലായിരുന്നു. കൈവശമുണ്ടായിരുന്ന തോർത്ത് നൽകിയാണ് അവരെ വീട്ടിലെത്തിച്ചത്. ഭർത്താവിന്റെ സുഹൃത്തുക്കൾ മദ്യം നൽകി അബോധാവസ്ഥയിലാക്കി ഉപദ്രവിച്ചുവെന്ന് സ്ത്രീ പറഞ്ഞു. ഇവരുടെ കണ്ണിന്റെ അവിടെ പരിക്കുണ്ടെന്നും മകനെ അടിച്ചുവെന്നും പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ബോധം പോയും വന്നുകൊണ്ടുമിരുന്നു. വീട്ടിലെത്തിയിട്ട് പോലീസ് സ്റ്റേഷനിൽ പോകാമെന്നു പറഞ്ഞതിനെത്തുടർന്ന് അവരെ വീട്ടിലെത്തിച്ചു. കഠിനംകുളം സ്റ്റേഷനിൽ അറിയിച്ചപ്പോൾ അവിടെനിന്ന് രാത്രി പോലീസെത്തി മൊഴിയെടുക്കുകയായിരുന്നു. Content Highlight: Woman gang-raped by husbands friends


from mathrubhumi.latestnews.rssfeed https://ift.tt/2XE37Tn
via IFTTT