Breaking

Saturday, June 6, 2020

ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം കടന്നു; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാമത്

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68,43,840 ആയി വർധിച്ചു. മരണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,98,071 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ആറായിരത്തോളം പേർ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 19.65 ലക്ഷം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ യുഎസിലെ ആകെ മരണം 1,11,390 ആയി ഉയർന്നു. ബ്രസീലിൽ കോവിഡ് ബാധിതർ ആറര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 35000 കടന്നു. റഷ്യയിൽ രോഗികൾ നാലര ലക്ഷമായി. മരണസംഖ്യ 5528 ആയി. മരണനിരക്കിൽ അമേരിക്കയ്ക്ക് പിന്നിലുള്ള ബ്രിട്ടണിൽ മരണം 40,000 കടന്നു. അതേസമയം ബ്രിട്ടണിലും സ്പെയ്നിലും പുതിയ രോഗികളുടെ എണ്ണം കുറവാണ് എന്നത് ആശ്വാസം പകരുന്നു. ആദ്യഘട്ടങ്ങളിൽ കോവിഡ് ഏറെ വ്യാപിച്ച ഇറ്റലിയെ മറികടന്ന് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആറാം സ്ഥാനത്തായി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 6500 കടന്നു. കഴിഞ്ഞ മൂന്ന് ദിവസവും ഒമ്പതിനായിരത്തിലേറെ പേർക്ക് വീതം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതാണ്. ലോകത്താകമാനം 33,35,219 പേരാണ് ഇതുവരെ രോഗമുക്തരായത്. 31,10,550 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് ശതമാനം രോഗികളുടെ (53,557) ആരോഗ്യനില ഗുരുതരമാണ്. content highlights: covid 19, corona virus, covid death, covid case


from mathrubhumi.latestnews.rssfeed https://ift.tt/3cETJTC
via IFTTT