തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഠിനം കുളം പോലീസാണ് പ്രതികളെ പിടികൂടിയത്. ഭർത്താവുൾപ്പെടെ നാലുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്യുവതി. അബോധാവസ്ഥയിൽ ആയതിനാൽ പോലീസിന് യുവതിയുടെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. അതിനു ശേഷമേ അറസ്റ്റുണ്ടാവൂ. കണിയാപുരം സ്വദേശിയാണ് യുവതി. ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. പല ദിവസങ്ങളിലും വൈകീട്ട് യുവതി ഭർത്താവിനൊപ്പം പുതുക്കുറിച്ചിയിലെ ബീച്ചിൽ പോയിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഭർത്താവ് യുവതിയെ വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭർത്താവും കൂട്ടുകാരും മദ്യപിച്ചു. തുടർന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിനിടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാർ വിവരം അറിയുകയും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തത്. നാട്ടുകാരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചത്. അവിടെനിന്നാണ് ആശുപത്രിയിലെത്തിച്ചത്. content highlights:Woman got raped by husband and friends, accused on custody
from mathrubhumi.latestnews.rssfeed https://ift.tt/3ctsPOE
via
IFTTT