Breaking

Wednesday, June 10, 2020

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത ജോസഫ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം എംപിയുടെ അമ്മ ബ്രിജിത ജോസഫ് (90) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്കാരം പിന്നീട് സ്വദേശമായ മണിമലയിൽ.ഭർത്താവ്: കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനം. ആനിക്കാട് ഇല്ലിക്കൽ കുടുംബാംഗമാണ്. മൂന്നു മാസമായി ഡൽഹിയിൽ മകൻ അൽഫോൺസിനോടൊപ്പം ആയിരുന്ന ബ്രിജിത. ന്യൂമോണിയ ബാധയെ തുടർന്ന്എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ 29-ാം തീയതി മുതൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയിൽ ബ്രിജിത്തിനു കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു. മക്കൾ: ജോളി (ബംഗളൂരു), മേഴ്സി (ജർമനി), അൽഫോൺസ് (ഡൽഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോർജ് (ക്ലരീഷ്യൻ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇവരോടൊപ്പം പോൾ (മണിമല), മിനി (കോഴിക്കോട്) എന്നിവർ ദത്തുമക്കളാണ്. അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അനേകം വിദ്യാർഥികളുടെ പഠനച്ചെലവ് നിർവഹിക്കുകയും നിരവധി പേർക്കു വീടുകൾ വച്ചുനൽകുകയും ചെയ്തിരുന്നു. Content Highlights:Brigitha Joseph, mother of Alphonse Kannanthanam, passed away


from mathrubhumi.latestnews.rssfeed https://ift.tt/2UqUd9W
via IFTTT