ന്യൂഡൽഹി: കൊറോണവൈറസ് മഹാമാരി രാജ്യത്ത് വ്യാപിച്ചതിന് ശേഷം ആദ്യമായി രോഗം ബാധിച്ച് ചികിത്സയിലുള്ളതിനേക്കാൾ കൂടുതൽ ആളുകൾ രോഗമുക്തരായി. ദിനം പ്രതി പതിനായിരത്തോളം പേർക്ക് പുതുതായി രോഗം ബാധിച്ചുക്കൊണ്ടിരിക്കുന്നതിനിടയിൽ താത്കാലിക ആശ്വാസംപകരുന്നതാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതടക്കം 276583 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 135206 പേർക്കാണ് ഇതിനോടകം രോഗം ഭേദമായത്. 133632 പേർ നിലവിൽ ചികിത്സയിലാണ്. 7745 പേർ മരിക്കുകയും ചെയ്തു. പഞ്ചാബ്, കേരളം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് രോഗമുക്തി നേടുന്നവരുടെ നിരക്കിൽ മുൻപന്തിയിൽ നിൽക്കുന്നത്. പഞ്ചാബിൽ 2719 പേർക്ക് വൈറസ് ബാധിച്ചതിൽ 2167 പേർ രോഗമുക്തരായി. 497 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 55 പേർ പഞ്ചാബിൽ മരിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ 1411 പേർക്ക് രോഗം ബാധിച്ചവരിൽ 559 പേർ രോഗമുക്തരായി. 844 പേർ നിലവിൽ ചികിത്സയിലുണ്ട്. എട്ട് മരണമാണ് ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്. 2096 പേർക്ക് രോഗം കണ്ടെത്തിയ കേരളത്തിൽ 848 പേർക്ക് രോഗം ഭേദമായി. 1232 പേർ നിലവിൽ ചികിത്സയിലുണ്ട്. 16 പേരാണ് ഇതുവരെ മരിച്ചത്. Content Highlights:Coronavirus Recoveries Overtake Active Cases In India For First Time
from mathrubhumi.latestnews.rssfeed https://ift.tt/37ozKI4
via
IFTTT