മിയാമി: വർണവെറിയുടെ ഇരയായി അമേരിക്കയിൽ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ളോയിഡിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. മിന്നെസോട്ട സിറ്റിയിലാണ് സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാത്രി മുതൽ ആയിരങ്ങളാണ് ഫ്ളോയ്ഡിന് ആദരാഞ്ജലി അർപ്പിക്കാൻ സംസ്കാര ചടങ്ങിനായി പ്രത്യേകം സജ്ജീകരിച്ച ഇടത്തേക്ക് എത്തുന്നത്. ഈ ദിവസത്തോടെ എന്റെ ജ്യേഷ്ഠൻ വിടപറയുകയാണ്. എങ്കിലും ഫ്ളോയിഡിന്റെ പേര് എക്കാലവും നിലനിൽക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ടെറൻസ് ഫ്ളോയിഡ് വ്യക്തമാക്കി.ആയിരങ്ങളുടെ മനസിൽ സ്ഥാനംപിടിച്ചാണ് സഹോദരൻ വിടവാങ്ങുന്നതെന്നും ബ്രൂക്ക്ലിനിൽ നടന്ന റാലിയിൽ ജനങ്ങളെ അഭിസംബോദന ചെയ്ത് അദ്ദേഹം പറഞ്ഞു. അതേസമയം കറുത്ത വർഗക്കാർക്ക് നേരേയുള്ള പോലീസ് അതിക്രമത്തിൽ അമേരിക്കയിൽ പ്രതിഷേധം തുടരുകയാണ്. എനിക്ക് ശ്വാസം മുട്ടുന്നു എന്ന ജോർജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കിയാണ് രാജ്യമെമ്പാടും ജനങ്ങളുടെ പ്രതിഷേധം. ട്രംപിനെതിരേയും ഭരണകൂടത്തിനെതിരേയും വലിയ പ്രതിഷേധമാണ് കഴിഞ്ഞ ഒരാഴ്ചയോളമായി അമേരിക്കൻ തെരുവുകളിൽ അരങ്ങേറുന്നത്. മേയ് 25നാണ് ജോർജ് ഫ്ളോയ്ഡിനെ മിനിസോട്ട പോലീസുകാരനായ ഡെറിക് ചൗ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയത്.പോലീസ് അതിക്രമത്തിനെതിരേ പ്രതിഷേധം വ്യാപകമായതോടെ കുറ്റക്കാരായ പോലീസുകാരെ സർവീസിൽനിന്ന് പുറത്താക്കി ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരുന്നു. content highlights;George Floyd Funeral,George Floyd,
from mathrubhumi.latestnews.rssfeed https://ift.tt/3f3UE1R
via
IFTTT