മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസിൽ ആറമതൊരു വിദേശ സ്ഥാപനംകൂടി നിക്ഷേപംനടത്താൻ ധാരണായി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദലയാണ് 9093.60 കോടി രൂപ നിക്ഷേപിക്കുക. ഇതോടെ ജിയോ പ്ലാറ്റ്ഫോമിലെത്തിയ മൊത്തം നിക്ഷേപം 87,655.35 കോടി രൂപയായി. ആറാഴ്ചകൊണ്ടാണ് ആറ് സ്ഥാപനങ്ങൾ ജിയോയിൽ നിക്ഷേപം നടത്തിയത്. ഫേസ്ബുക്ക് 43,573.62 കോടിയും സിൽവൽ ലേയ്ക്ക് 5,655.75 കോടിയും വിസ്റ്റ ഇക്വിറ്റീസ് 11,367 കോടി രൂപയും ജനറൽ അറ്റ്ലാന്റിക് 6,598.38 കോടിയും കെകെആർ 11,367 കോടിരൂപയും മുബാദല 9,093.60കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്. ഈ കമ്പനികൾക്കെല്ലാംകൂടി ജിയോ പ്ലാറ്റ്ഫോംസിൽ 18.97 ശതമാനമാണ് ഉടമസ്ഥതാവകാശം ലഭിക്കുക. മുബാദലകൂടി നിക്ഷേപം നടത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം 4,91 ലക്ഷംകോടിയായി. എന്റർപ്രൈസ് മൂല്യമാകട്ടെ 5.16 ലക്ഷംകോടിയുമായി ഉയർന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MwGeuF
via
IFTTT