Breaking

Thursday, June 11, 2020

മാവേലി, മലബാർ, അമൃത എക്സ്പ്രസുകൾ അടുത്തയാഴ്ച സർവീസ് തുടങ്ങും

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കകത്തു കൂടുതൽ തീവണ്ടിസർവീസുകൾ അനുവദിക്കുന്നു. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക വണ്ടികൾ സർവീസ് നടത്തും. പാസഞ്ചർ വണ്ടികൾ ഓടില്ല. കേരളത്തിൽ മാവേലി, മലബാർ, അമൃത എക്സ്പ്രസുകളാണ് പ്രത്യേകവണ്ടികളായി ആദ്യം ഓടുക. മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസർകോടുവരെയായിരിക്കും സർവീസ്. മധുരയ്ക്കുപകരം അമൃത എക്സ്പ്രസ് പാലക്കാടുനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസും പകൽ മുഴുവൻ ഓടുന്ന പരശുറാം എക്സ്പ്രസും ഉടനെ സർവീസ് തുടങ്ങില്ല.മൂന്നു പ്രത്യേക വണ്ടികളുടെയും സർവീസ് ജൂൺ 15-ന് ആരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും. തമിഴ്‌നാട്ടിലും ജൂൺ 15-ന് മൂന്നു വണ്ടികൾ തുടങ്ങുന്നുണ്ട്.രണ്ട്‌ ജനശതാബ്ദി എക്സ്പ്രസും വേണാട് എക്സ്പ്രസുമാണ്(തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ മാത്രം) ഇപ്പോൾ കേരളത്തിനകത്ത് സർവീസ് നടത്തുന്നത്. മംഗള, നേത്രാവതി, രാജധാനി എന്നിവയിൽ കേരളത്തിനകത്തുള്ള യാത്രയ്ക്ക് ഈയിടെ അനുമതി നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഈ വണ്ടികളിൽ യാത്ര അനുവദിച്ചിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3cS6lHp
via IFTTT