Breaking

Thursday, June 11, 2020

താത്കാലികപാസിൽ ‘അതിർത്തികടന്ന്’ ആശങ്ക

കുമളി: തമിഴ്‌നാട്ടിൽനിന്നുള്ളവർക്ക് ഇടുക്കിയിലെത്താൻ അനുവദിച്ച താത്കാലികപാസ് കോവിഡ് നിയന്ത്രണങ്ങൾക്ക് വെല്ലുവിളിയാകുന്നു. തമിഴ്നാട്ടിലെ ഹോട്സ്പോട്ടുകളിൽനിന്നടക്കം ഒട്ടേറെപ്പേർ യാതൊരു നിയന്ത്രണവും കൂടാതെ ജില്ലയിലെത്തി മടങ്ങുകയാണ്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഇടുക്കിയിൽ പാട്ടത്തിനെടുത്ത് തേയിലത്തോട്ടങ്ങൾ നടത്തുന്ന തമിഴ്‌നാട്ടിലെ സ്ഥിരതാമസക്കാർക്കും വ്യാപാരികൾക്കും ഏലം ലേലത്തിനെത്തുന്നവർക്കുമാണ് ജില്ലാഭരണകൂടം ആറുദിവസംവരെ തങ്ങാൻ പാസ് നൽകുന്നത്. ഇതോടെ കഴിഞ്ഞദിവസംമുതൽ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്ക് തമിഴ്‌നാട്ടിൽനിന്നുള്ളവരുടെ തള്ളിക്കയറ്റം തുടങ്ങി. പരിശോധനയും നിരീക്ഷണവുമില്ലമറ്റുസംസ്ഥാനങ്ങളിൽനിന്ന് പാസെടുത്ത് വരുന്നവർക്ക് പരിശോധനയും നിരീക്ഷണവുമുള്ളപ്പോൾ താത്കാലികപാസിൽ വരുന്നവർക്ക് അത്തരം നടപടികളൊന്നുമില്ല. അതിർത്തിയിൽ ശരീരോഷ്മാവ് പരിശോധിച്ച് ഇവരെ സ്വതന്ത്രമായി പോകാൻ അനുവദിക്കുകയാണ്. തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡിക്കൽ തുടങ്ങിയ ജില്ലകളിലെ ഹോട്സ്പോട്ടുകളിൽനിന്നുള്ളവരാണ് ഇടുക്കിയിലെത്താൻ അപേക്ഷ നൽകുന്നത്. പാസ് വാങ്ങി എത്തുന്നവരിൽ ഭൂരിപക്ഷവും സ്വന്തം വാഹനത്തിലാണ് അതിർത്തി കടക്കുന്നത്. ഇതിനുശേഷം ഇവർ ബന്ധപ്പെട്ട ആളുകൾ, പോയ സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യപ്രവർത്തകർ ജില്ലാ ഭരണകൂടത്തെ ആശങ്കയറിച്ചിട്ടുണ്ട്.തോട്ടംതൊഴിലാളികളുടെ കുത്തൊഴുക്ക്ഇടുക്കിയിലെ പുറ്റടി, വണ്ടൻമേട്, വണ്ടിപ്പെരിയാർ, ചക്കുപള്ളം, ആനവിലാസം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏകദിനസന്ദർശനത്തിന് പാസെടുത്ത് തോട്ടത്തിൽ പണിക്കെത്തുന്നവരുണ്ട്. കഴിഞ്ഞദിവസം കമ്പം, തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിൽനിന്നു പാസുമായി എത്തിയവർ ലയങ്ങളിൽ തങ്ങി. ഇവരിൽ ആർക്കൊക്കെ രോഗലക്ഷണങ്ങളുണ്ട്‌, ആരൊക്കെ തിരികെപോകുന്നുണ്ട്‌ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വിവരം ജില്ലാഭരണകൂടത്തിനില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3faGko8
via IFTTT