Breaking

Thursday, June 11, 2020

ശബരിമലയില്‍ തീര്‍ഥാടകരെ അനുവദിക്കരുത് -തന്ത്രി

തിരുവനന്തപുരം/പത്തനംതിട്ട: മിഥുനമാസ പൂജകൾക്ക് നടതുറക്കുമ്പോൾ ശബരിമലയിൽ തീർഥാടകരെ അനുവദിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് തന്ത്രി കണ്ഠര് മഹേഷ് മോഹനര്. ഞായറാഴ്ച ക്ഷേത്രം തുറക്കാനിരിക്കെയാണ് തന്ത്രിയുടെ നിർദേശം. കോവിഡ് ഭീഷണി തുടരുന്നതിനാൽ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന് ദേവസ്വം കമ്മിഷണർക്കുള്ള കത്തിൽ തന്ത്രി ആവശ്യപ്പെട്ടു. 19 -ന് തുടങ്ങുന്ന ഉത്സവത്തിൽ ജനപങ്കാളിത്തം ഉണ്ടാകുമെന്നതിനാൽ ഉത്സവച്ചടങ്ങുകൾ മാറ്റിവെക്കണം. ഉത്സവം ചടങ്ങ് മാത്രമാക്കിയാലും പരികർമികളും സഹായികളുമൊക്കെയായി കുറച്ചുപേർ വേണ്ടിവരും. ഇവരിലാർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ എല്ലാവരും നിരീക്ഷണത്തിലാകും. മേൽശാന്തിമാർ മലയിറങ്ങാത്ത പുറപ്പെടാശാന്തിമാരാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഉത്സവം നടത്തിക്കൂടേയെന്ന് ബോർഡ് ചോദിക്കുകയായിരുന്നു. ജൂൺ 19-ന് നല്ല ദിവസമുണ്ടെന്ന് ബോർഡ് അറിയിച്ചു. രണ്ടാഴ്ചമുമ്പത്തെ സ്ഥിതിവെച്ചാണ് അന്ന് അനുകൂലമായി പ്രതികരിച്ചത്. സാഹചര്യം മാറിയാൽ പിന്മാറണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു- തന്ത്രി പറഞ്ഞു. Content Highlights:Postpone festival, don't let devotees inside temple; Sabarimala Thantri writes to TDB


from mathrubhumi.latestnews.rssfeed https://ift.tt/3cRZrlk
via IFTTT