ചണ്ഡീഗഡ്: സർക്കാർ ഉദ്യോഗസ്ഥനെ ചെരിപ്പ് കൊണ്ടടിച്ച് ബിജെപി നേതാവ് സൊണാലി ഫോഗട്ട് വിവാദത്തിൽ. ഹരിയാണ ഹിസാർ ജില്ലയിലെ ബൽസാമന്ദ് മാർക്കറ്റ് കമ്മിറ്റി സെക്രട്ടറി സുൽത്താൻ സിങിനെ ദാക്ഷിണ്യമില്ലാതെ അടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സൊണാലി ഫോഗട്ടിനെതിരെ വിവാദം ആളിക്കത്തിയത്. വെള്ളിയാഴ്ച സൊണാലി ഫോഗട്ട് ബൽസാമന്ദ് മാർക്കറ്റ് സന്ദർശിക്കുന്നതിനിടെ കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ച് ഫോഗട്ടും സിങ്ങും തമ്മിൽ തർക്കമുണ്ടായി. സംസാരത്തിനിടെ സുൽത്താൻ സിങ് തനിക്കെതിരെ സഭ്യതയില്ലത്ത വാക്കുകൾ ഉപയോഗിച്ചതിനെ തുടർന്നാണ് അടിക്കാനിടയായതെന്ന് ഫോഗട്ട് പോലീസിന് മൊഴി നൽകി. സംഭവം നടക്കുമ്പോൾ പോലീസുൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ നിങ്ങളെ പോലെയുള്ളവരിൽ നിന്നുള്ള അധിക്ഷേപം സഹിച്ചാണോ ഞാൻ പ്രവർത്തിക്കേണ്ടത്? മാന്യമായ ജീവിതം നയിക്കാൻ എനിക്ക് അവകാശമില്ലേ. നിങ്ങൾക്ക് ജീവിച്ചിരിക്കാൻ ഒരു തരത്തിലും അർഹതയില്ല എന്ന് ഫോഗട്ട് സുൽത്താൻ സിങ്ങിനോട് പറയുന്നത് വ്യക്തമായി കേൾക്കാം. സംസ്ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ സംഭവത്തിൽ ഫോഗട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കു വെച്ചു കൊണ്ട് കുറിച്ചു. സർക്കാർജോലി ചെയ്യുന്നത് ഒരു കുറ്റമാണോയെന്നും മാധ്യമങ്ങൾ മൗനം പാലിക്കുന്നത് ശരിയാണോയെന്നും സുർജേവാല ട്വീറ്റ് ചെയ്തു. खट्टर सरकार के नेताओं के घटिया कारनामे! मार्किट कमेटी सचिव को जानवरों की तरह पीट रही हैं आदमपुर, हिसार की भाजपा नेत्री। क्या सरकारी नौकरी करना अब अपराध है? क्या खट्टर साहेब कार्यवाही करेंगे? क्या मीडिया अब भी चुप रहेगा? pic.twitter.com/2K1aHbFo5l — Randeep Singh Surjewala (@rssurjewala) June 5, 2020 ഫോഗട്ടിനെതിരെ സുൽത്താൻ സിങ്ങിന്റെ പരാതി ലഭിച്ചതായി ഹിസാർ പോലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ പിന്നീട് ഫോഗട്ട് ഖേദം പ്രകടിപ്പിച്ചു. മുമ്പും ഫോഗട്ട് വിവാദത്തിൽ പെട്ടിട്ടുണ്ട്. ടിക് ടോക്കിൽ തിളങ്ങി നിന്ന താരമായ സൊണാലി ഫോഗട്ട് 2019 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദംപുരിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ കുൽദീപ് ബിഷ്ണോയോട് പരാജയപ്പെട്ടിരുന്നു. Content Highlights: Video of BJP leader Sonali Phogat beating official in Haryana goes viral
from mathrubhumi.latestnews.rssfeed https://ift.tt/2AMkQPj
via
IFTTT