മുംബൈ: കൊറോണവൈറസ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മുൻ ബോളിവുഡ് നിർമാതാവ് അനിൽ സുരി (77) മരണത്തിന് കീഴടങ്ങി. മുബൈയിൽ അഡ്വാൻസ്ഡ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. അനിൽ സുരിയ്ക്ക് ജൂൺ രണ്ട്മുതൽ പനിയുണ്ടായിരുന്നുവെന്നാണ് സഹോദരൻ രാജീവ് സുരി പറയുന്നത്. എന്നാൽ അടുത്ത ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. ശ്വാസതടസം അനുഭവപ്പെട്ടതായി അനിൽ സുരി പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ലീലാവതി, ഹിന്ദുജ തുടങ്ങിയ ആശുപത്രികൾ അദ്ദേഹത്തെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചുവെന്നും പിന്നീടാണ് അഡ്വാൻസ്ഡ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രാജീവ് സുരി പരാതിപ്പെട്ടു. ആശുപത്രി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വ്യാഴ്യാഴ്ച അനിൽ സുരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അന്ന് വൈകീട്ട് ഏഴ് മണിയോടെഅദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. സഹോദരൻ രാജീവ് സുരിയാണ് അനിൽ സുരിയ്ക്ക് കൊറോണ വൈറസ്ബാധയുണ്ടായിരുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. പേഴ്സണൽ പ്രൊട്ടക്ടീവ് എക്വിപ്പ്മെന്റ് അണിഞ്ഞു കൊണ്ടാണ് അനിൽ സുരിയുടെ അന്ത്യകർമങ്ങളെല്ലാം ചെയ്തത്. നാല് കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പഴയ ഹിന്ദി ഹിറ്റുകളായ രാജ് തിലക്, കർമയോഗി എന്നിങ്ങനെ നിരവധി സിനിമകളാണ് അനിൽ സുരി നിർമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ ബോളിവുഡിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. Content Highlights: Bollywood Producer Anil Suri dies of Corona Virus
from mathrubhumi.latestnews.rssfeed https://ift.tt/30fsAUS
via
IFTTT