Breaking

Saturday, June 6, 2020

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ തോട്ടില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: സർക്കാർ സ്കൂൾ അധ്യാപകനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിതുര ഗവ. യു.പി. സ്കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി.ബിനുകുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള തോട്ടിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ബിനുകുമാർ ക്ലാസെടുത്തിരുന്നു. കണക്കാണ് ഇദ്ദേഹം പഠിപ്പിച്ചിരുന്നത്. അധ്യാപകന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണതാകാമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. Content Highlights: government school teacher found dead in thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/2A6O7Ez
via IFTTT