Breaking

Saturday, June 6, 2020

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊറോണ പരിശോധന നടത്താനൊരുങ്ങി യുഎഇ

അബുദാബി: കൊവിഡ് 19 പരിശോധനയിൽ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കൊറോണ പരിശോധന നടത്താൻ യുഎഇ തയ്യാറെടുക്കുന്നു. ഇതിനകം 20 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് 19 പരിശോധന നടത്തിയത്. വൈറസ് ബാധയുണ്ടോയെന്നറിയാൻ ഇനി 90 ലക്ഷം പേരിൽ കൊവിഡ് പരിശോധന നടത്തും. ലോകത്ത് തന്നെ കൊറോണ പരിശോധനയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. കൊറോണ പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണവും യുഎഇയിൽ ഊർജ്ജിതമായി നടക്കുകയാണ്. Content Highlights:coronavirus test-uae


from mathrubhumi.latestnews.rssfeed https://ift.tt/2XGVf3H
via IFTTT