കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ. ഗൈനക്കോളജി, ജനറൽ സർജറി, കാർഡിയാക് സർജറി, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, പ്ളാസ്റ്റിക് സർജറി, യൂറോളജി, അനസ്തേഷ്യ വിഭാഗങ്ങളിൽനിന്നായി 107 ഡോക്ടർമാർ, 42 നഴ്സുമാർ, 41 പാരാമെഡിക്കൽ സ്റ്റാഫ്, എക്സ്റേ, ഇ.സി.ജി. സ്കാനിങ് വിഭാഗങ്ങളിലെ ടെക്നീഷ്യന്മാരടക്കം 190-ലേറെ ആരോഗ്യപ്രവർത്തകരാണ് നിരീക്ഷണത്തിലായത്. ഇതിൽ 120 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. എല്ലാവരും വീടുകളിലും മറ്റുമായി സ്വയം നിരീക്ഷണത്തിലാണ്. പ്രസവത്തിനായി മേയ് 24-ന് പുലർച്ചെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട 28-കാരിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസവശേഷം രക്തസ്രാവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായതോടെ കാർഡിയോ തൊറാസിക് സർജൻ ഉൾപ്പെടെ ഡോക്ടർമാർ രാത്രി എട്ടരവരെ തിയേറ്ററിൽ ഇവരെ പരിചരിച്ചു. പത്തോളം വകുപ്പുകളിൽ ചികിത്സ തേടിയതിനാൽ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇവരുമായി സമ്പർക്കത്തിലായി. ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള ഇവർക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവരുടെ രണ്ടാം സാംപിൾ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. കുട്ടിയുടെ പരിശോധനഫലവും ലഭിച്ചിട്ടില്ല. content highlight: 190 in quarantine including doctors, at Kozhikode Medical College
from mathrubhumi.latestnews.rssfeed https://ift.tt/3czC3ZP
via
IFTTT