Breaking

Saturday, June 6, 2020

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം, 60 വയസിന് മുകളിലുള്ളവര്‍ മെഡിക്കല്‍ മാസ്‌ക് ധരിക്കണം- WHO

ജനീവ: പൊതുസ്ഥലങ്ങളിൽ ഉൾപ്പടെ ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിനെ നേരത്തെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ രോഗവ്യാപനതോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജനങ്ങൾ മാസ്ക്ക് ശീലമാക്കണമെന്ന നിർദേശം ഡബ്ല്യു.എച്ച്.ഒ ലോകരാജ്യങ്ങൾക്ക് നൽകിയത്. അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോൾ മെഡിക്കൽ മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം. മറ്റുള്ളവർ നിർബന്ധമായും ത്രീ ലെയർ മാസ്ക് ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ പൊതുഇടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങൾ നൽകുന്ന ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിർദേശം. മാസ്ക് ധരിക്കുന്നതിനൊപ്പം കോവിഡിനെ ചെറുക്കാൻ എല്ലാവരും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് വ്യക്തമാക്കി. content highlights:WHO advises to wear masks in public areas, face masks, covid 19


from mathrubhumi.latestnews.rssfeed https://ift.tt/3h1G4t8
via IFTTT