ഇസ്ലാമാബാദ്: പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യുടെ പ്രമുഖ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന റഹ്മാൻ മാലിക്കിനെതിരെ ബലാത്സംഗ ആരോപണവുമായി പ്രശസ്ത അമേരിക്കൻ ബ്ലോഗർ സിന്തിയ ഡി.റിച്ചി. 2011-ൽ റഹ്മാൻ മാലിക് മന്ത്രിയായിരുന്ന സമയത്ത് പാനീയത്തിൽ മയക്കു മരുന്ന് നൽകി തന്നെ പീഡനത്തിരയാക്കിയെന്നാണ് സിന്തിയ ഡി.റിച്ചിയുടെ ആരോപണം. മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും മുൻ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമബാദിലെ പ്രസിഡന്റിന്റെ വസതിയിൽ വെച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും അവർ വെളിപ്പെടുത്തി. ആസിഫ് അലി സർദാരിയായിരുന്നു ഈ ഘട്ടത്തിൽ പാകിസ്താൻ പ്രസിഡന്റ്. സിന്തിയ ഡി.റിച്ചിയുടെ ആരോപണത്തോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ പിപിപി. റഹ്മാൻ മാലിക് തന്നെ ബലാത്സംഗം ചെയ്തുവെന്നും മഖ്ദൂം ഷഹാബുദ്ദീനും യൂസുഫ് റാസ ഗിലാനിയും ശാരീരികയമായി ഉപദ്രവിച്ചുവെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് പാകിസ്താനിൽ താമസമാക്കിയ സിന്തിയ ഡി.റിച്ചി വെളിപ്പെടുത്തിയത്. ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇപ്പോഴും തന്റെ പക്കലുണ്ട്. അടുത്ത ആഴ്ച തന്നെ ഇത് പുറത്തുവിടും. നിഷ്പക്ഷ, അന്വേഷണാത്മക പത്രപ്രവർത്തകന് ഇതിന്റെ കൂടുതൽ വിവരങ്ങൾ കൈമാറാൻ പോകുകയാണെന്നും അവർ പറഞ്ഞു. സിന്തിയ ഡി.റിച്ചിക്കെതിരെ പിപിപി പെഷാവർ ജില്ലാ പ്രസിഡന്റ് സുൽഫീഖർ അഫ്ഗാനി കഴിഞ്ഞ ആഴ്ച ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിക്ക് പരാതി നൽകിയിരുന്നു. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയും അവരുടെ ഭർത്താവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരിയും തമ്മിലുള്ള ദാമ്പത്യ ജീവിതം സംബന്ധിച്ച് ഇരുവരേയും സിന്തിയ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നായിരുന്നു പരാതി. ഇൻസെന്റ് കറസ്പോണ്ടൻസ്:ബേനസീർ ഭൂട്ടോയുടെ രഹസ്യ ലൈംഗിക ജീവിതം എന്ന പേരിലുള്ള പുസ്തകത്തിന്റെ ചില ഭാഗങ്ങൾ സിന്തിയ ഡി.റിച്ചി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പരാതിക്കാധാരം. ബേനസീർ ഭൂട്ടോ, മകനും പിപിപിയുടെ നിലവിലെ ചെയർമാനുമായ ബിലാവൽ ഭൂട്ടോ, പാർട്ടിയുടെ മുതിർന്ന നേതാവ് ഷെറി റഹ്മാൻ എന്നിവരുടെ രഹസ്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുസ്തകത്തിൽ പറയുന്നത്. PPP will suffer due to its own actions. Ive attended parties all over 🇵🇰. Its time the world questions: Where Did All The Sundowners Go? Pak USED to be place Europeans would travel in RVs to vacation. #ZardarisFilthyPPP destroyed much of that. Karma is a bitch & so am I. https://t.co/mc8yHTwBsh — Cynthia D. Ritchie (@CynthiaDRitchie) June 5, 2020 പാകിസ്താനെ പോലുള്ള ഒരു ഇസ്ലാമിക രാജ്യത്തിന് അനുയോജ്യമാകാത്ത രീതിയിലും സാഹചര്യങ്ങളിലുമുള്ള പിപിപി നേതാക്കളുടെ ചിത്രങ്ങളും അമേരിക്കൻ ബ്ലോഗർ പുറത്തുവിടുകയുണ്ടായി. പിപിപി നേതാക്കാൾ മദ്യപിക്കുന്നതും സ്ത്രീകൾക്കൊപ്പം നൃത്തമാടുന്നതും ചൂതാട്ടം നടത്തുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്. Is this #PPP MNA Ramesh Lal throwing money that belongs to the poor people of Sindh on Senior Minister PPP Nisar Khuhro? Politicians are elected and answerable to the public. Can someone be honest with his constituency if he throws poor peoples money? Also, Article 62(1)(F). pic.twitter.com/bTlly1eNqd — Cynthia D. Ritchie (@CynthiaDRitchie) June 4, 2020 (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = '//connect.facebook.net/en_US/sdk.js#xfbml=1&version=v2.6'; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk')); Content Highlights:American blogger Cynthia D Ritchie says then Pakistani interior minister raped her
from mathrubhumi.latestnews.rssfeed https://ift.tt/2Mw4FIP
via
IFTTT