മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാൻ അന്തരിച്ചു (42). വൃക്കയിലെ അണുബാധയെത്തുടർന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. വൃക്ക മാറ്റിവെച്ച ശേഷം അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നുവെന്ന് സംഗീത സംവിധായകൻ സലിം മെർച്ചന്റ് പറഞ്ഞു. അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്ന് ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഹോദരൻ സാജിദുമായി ചേർന്ന് നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. വാണ്ടഡ്, എക്താ ടൈഗർ, ദബാങ് തുടങ്ങിയ വാജിദ് ഖാൻ സംഗീതമൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. 1998ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമായ പ്ര്യാർ കിയ തോ ഡർണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്. ഐപിഎൽ നാലാം സീസണിലെ ധൂം ധൂം ധൂം ദമാക്ക എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്. മരണവാർത്ത അറിഞ്ഞതിന് പിന്നാലെ പ്രിയങ്ക ചോപ്ര, വരുൺ ധവാൻ, ശങ്കർ മഹാദേവൻ തുടങ്ങിയ നിരവധി പ്രമുഖർ സോഷ്യൽ മീഡിയകളിലൂടെ വാജിദിന്റെ വിയോഗത്തിൽ അനുശോചിച്ചു. Terrible news. The one thing I will always remember is Wajid bhais laugh. Always smiling. Gone too soon. My condolences to his family and everyone grieving. Rest in peace my friend. You are in my thoughts and prayers.@wajidkhan7 — PRIYANKA (@priyankachopra) May 31, 2020 Am just not able to come to terms with this ! Shocking ! Good bye dear brother.. love you .. till we meet on the other side ! Prayers for your peaceful journey Wajidbhai 🙏🙏 pic.twitter.com/cb8E152J1X — Shankar Mahadevan (@Shankar_Live) May 31, 2020 shocked hearing this news @wajidkhan7 bhai was extremely close to me and my family. He was one of the most positive people to be around. We will miss u Wajid bhai thank u for the music 🎵 pic.twitter.com/jW2C2ooZ3P — Varun Dhawan (@Varun_dvn) May 31, 2020 content highlight:Music composer Wajid Khan dies at 42
from mathrubhumi.latestnews.rssfeed https://ift.tt/3eD5KKN
via
IFTTT