ന്യൂഡൽഹി: ചൈന-യുഎസ് ശത്രുതയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് ചൈനീസ് ഭരണകൂടം. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകൾ പുതിയൊരു ശീതയുദ്ധത്തിലേക്ക് പോകുകയാണെന്ന പ്രവചനങ്ങൾക്കിടയിലാണിത്. പുതിയ ശീതയുദ്ധത്തിൽ പങ്കുചേരാനും കൂടുതൽ നേട്ടമുണ്ടാക്കാനുമായി ഇന്ത്യൻ സർക്കാരിൽ നിന്ന് ചില ശബ്ദങ്ങൾ ഉയർന്നിട്ടുണ്ടെന്ന് ഗോബ്ലൽ ടൈംസിൽ വന്ന ലേഖനത്തിൽ പറയുന്നു. അത്തരം യുക്തിരഹിതമായ ശബ്ദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതല്ലാതെ മറ്റൊന്നിനുമാവില്ല. അത് മുഖ്യധാരാ ശബ്ദങ്ങളെ പ്രതിനിധീകരിക്കുകയും ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ സ്വാധീനിക്കുകയും ചെയ്യരുത്. അടിസ്ഥാനപരമായി പറഞ്ഞാൽ ഏത് വിഷയത്തിലും യുഎസ്-ചൈന പോരാട്ടത്തിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാകില്ല. എന്നാൽ നേട്ടത്തേക്കാൾ കൂടുതൽ നഷ്ടമുണ്ടാകുകയും ചെയ്യും. അതുകൊണ്ട് മോദി സർക്കാർ പുതിയ ആഗോള രാഷ്ട്രീയ വികാസത്തെ വസ്തുനിഷ്ഠമായും വിവേകത്തോടെയും അഭിമുഖീകരിക്കേണ്ടതുണ്ട് ലേഖനത്തിൽ പറയുന്നു. അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽകൂടിയാണ് ഇത്തരമൊരു ഭീഷണി. ലഡാക്കിലും വടക്കൻ സിക്കിമിലും ഇന്ത്യയും ചൈനയും കഴിഞ്ഞ ദിവസങ്ങളിൽ സൈനിക ശക്തി വർദ്ധിപ്പിച്ചിരുന്നു. അതിർത്തിയിൽ സാധാരണ പട്രോളിങിന് ചൈനീസ് സൈന്യം തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യ-ചൈന തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ കേന്ദ്ര സർക്കാർ ഇത് തള്ളുകയാണ് ഉണ്ടായത്. മോദിയുമായി ഇന്ത്യ-ചൈന തർക്കവുമായി ബന്ധപ്പെട്ട് സംസാരിച്ചെന്ന ട്രംപിന്റെ അവകാശവാദവും കേന്ദ്രം തള്ളി. നയതന്ത്ര-സൈനിക തലത്തിലുള്ള ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും പുറത്തുനിന്നുള്ള ആരുടേയും ഇടപെടൽ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. Content Highlights:More to Lose Than Gain-Beijing Threatens India to Stay Away from US-China Rivalry
from mathrubhumi.latestnews.rssfeed https://ift.tt/3eGFSxt
via
IFTTT