Breaking

Sunday, November 3, 2019

റോഡരികിലും വീടാകാം

തിരുവനന്തപുരം: ആറുമീറ്ററിൽതാഴെ വീതിയുള്ള റോഡുകളിൽനിന്ന് രണ്ടുമീറ്റർ മാറി വീടുവെക്കാൻ അനുമതിനൽകും. ഇതിനായി 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമാണച്ചട്ടങ്ങളും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമാണച്ചട്ടങ്ങളും ഭേദഗതിചെയ്യും. ഇതിന്റെ കരടിന് സർക്കാർ അംഗീകാരംനൽകി. കെട്ടിടനിർമാണത്തിന് അനുവാദം വാങ്ങിയ ശേഷമുണ്ടാകുന്ന ചെറിയ ചട്ടലംഘനങ്ങൾക്ക് ഇളവ് അനുവദിക്കും. അപ്പീൽ സ്വീകരിക്കാൻ സർക്കാരിന് അധികാരംനൽകുംവിധം ചട്ടം ഭേദഗതിചെയ്യും. നിർമാണഘട്ടത്തിൽ വരുത്തുന്ന ചട്ടലംഘനങ്ങൾക്ക് ഇളവനുവദിക്കാൻ സർക്കാരിന് അധികാരംനൽകുന്ന വ്യവസ്ഥകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമാണാനുമതി വാങ്ങിയശേഷം ചട്ടംലംഘിച്ചതായി കണ്ടാൽ കെട്ടിടങ്ങൾക്ക് നമ്പർ നൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചിരുന്നു. ഇതിന് പരിഹാരമായാണ് പരമാവധി 15 ശതമാനം വരെയും ചില ചട്ടങ്ങളിൽ 10 ശതമാനംവരെയും ഇളവനുവദിക്കാൻ സർക്കാരിന് അധികാരംനൽകുന്നത്. ആന്തൂർ മോഡൽ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നിയമഭേദഗതിയിൽ അപ്പീൽ വ്യവസ്ഥയും ഉൾപ്പെടുത്തിയത്. കെട്ടിടനിർമാണത്തിനുള്ള അപേക്ഷകൾ ഓൺലൈനായി കൈകാര്യം ചെയ്യാനാവുംവിധമാണ് ഭേദഗതി വരുത്തുക. 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകൾക്കും ബയോഗ്യാസ് പ്ലാന്റ് നിർബന്ധമാക്കും. മറ്റുകെട്ടിടങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള സംവിധാനം ഒരുക്കണം. കെട്ടിടം പൂർത്തീകരിച്ചുകഴിഞ്ഞ് നമ്പർ ലഭിച്ചശേഷം അനധികൃത കൂട്ടിച്ചേർക്കൽ വരുത്തുകയും ഉപയോഗമാറ്റം വരുത്തുകയും ചെയ്യുന്നത് പരിശോധിക്കാൻ പോസ്റ്റ് ഒക്യുപെൻസി ഓഡിറ്റ് സംവിധാനം വരും. എന്നാൽ ഇതിൽനിന്ന് വീട്, മതപരമായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, വ്യവസായിക, ഹസാർഡസ് നിർമാണങ്ങൾ എന്നിവയെ ഒഴിവാക്കും. പൊതുകെട്ടിടങ്ങളിൽ സന്ദർശകർക്ക് ശുചീകരണ സൗകര്യവും ഒരുക്കണം. ഇപ്പോൾ ഏത് റോഡിൽനിന്നും മൂന്നുമീറ്റർ മാറിവേണം കെട്ടിടം നിർമിക്കാൻ. ഇനി വിജ്ഞാപനം ചെയ്യാത്ത ആറുമീറ്ററിൽ താഴെ വീതിയുള്ള റോഡുകളോട് ചേർന്ന് വീട് നിർമിക്കുമ്പോൾ രണ്ടു മീറ്റർ ഫ്രൻഡ് യാഡ് മതി. Content Highlights:Biogas plant is mandatory for homes over 300 square meters


from mathrubhumi.latestnews.rssfeed https://ift.tt/2JKznwD
via IFTTT