Breaking

Sunday, November 3, 2019

കാലില്‍ കെട്ടിവെച്ച് കടത്തിയ 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂരിലെത്തിയ യാത്രക്കാരന്റെ കാലിൽ സ്വർണമിശ്രിതം കെട്ടിവെച്ച നിലയിൽ കൊണ്ടോട്ടി: വിദേശത്തുനിന്നെത്തിയ യുവാവ് കാലിൽ കെട്ടിവെച്ചു കടത്തിയ 50 ലക്ഷത്തിന്റെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. കണ്ണൂർ സ്വദേശി ഷഹ്ജാസിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. ശനിയാഴ്ച രാവിലെ അബുദാബിയിൽനിന്നെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് യുവാവ് വന്നത്. സ്വർണമിശ്രിതം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാൽമുട്ടിന് താഴെ ഒട്ടിച്ചിരിക്കുകയായിരുന്നു. 1.710 കിലോ ഗ്രാം സ്വർണമിശ്രിതമാണ് യുവാവിൽനിന്ന് കണ്ടെടുത്തത്. സ്വർണത്തിന് വിപണിയിൽ 50 ലക്ഷത്തോളം വിലവരും. ഡെപ്യൂട്ടി കമ്മിഷണർ നിധിൻലാൽ, അസിസ്റ്റന്റ് കമ്മിഷണർ ഡി.എൻ. പന്ത്, ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, അഭിനവ്, വിജിൽ, റഹീസ്, ശിൽപ, രാമേന്ദർ, ഫ്രാൻസിസ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്. Content Highlights: Passenger from abudabi arrested at karippur


from mathrubhumi.latestnews.rssfeed https://ift.tt/2Nztrrx
via IFTTT