Breaking

Monday, November 4, 2019

ടയർ മാറ്റിയത് ചിലർ മനഃപൂർവം വിവാദമാക്കി, ഔദ്യോഗികവാഹനം പറ്റീര് - മന്ത്രി എം.എം.മണി

നെടുങ്കണ്ടം(ഇടുക്കി): തന്റെ കാറിന്റെ ടയർ മാറ്റിയത് ചിലർ മനഃപൂർവം വിവാദമാക്കിയെന്ന് മന്ത്രി എം.എം.മണി. ഔദ്യോഗികവാഹനം പറ്റീരാണെന്നും അതിന്റെ ടയറിന് തീരെ മൈലേജില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെടുങ്കണ്ടത്ത് ഒരു ടയർകട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാറിന്റെ ടയർ മാറ്റിയതിൽ തനിക്ക് യാതൊരു പങ്കുമില്ല. അത് ടൂറിസം വകുപ്പാണ് ചെയ്യുന്നത്. തന്റെ വാഹനം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങളെക്കാൾ കൂടുതൽ ഓടുന്നുണ്ട്. ഹൈറേഞ്ചിൽനിന്ന് തിരുവനന്തപുരത്തേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വാഹനം ഓടിക്കേണ്ടിവരുന്നു. ദിവസവും കുറഞ്ഞത് നൂറുകിലോമീറ്ററെങ്കിലും ഓടും. അപ്പോൾ ടയർ തേയ്മാനം സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ അഞ്ചുലക്ഷം കിലോമീറ്റർ ഒാടിയ വാഹനമാണ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഉപയോഗിക്കുന്നത്. ഇപ്പോഴും അതിന് കുഴപ്പമില്ല. എന്നാൽ ഔദ്യോഗികവാഹനത്തിന് സ്ഥിരം പ്രശ്നങ്ങളാണെന്നും മന്ത്രി വെളിപ്പെടുത്തി. വാഹനയാത്രികർക്ക് സഹായകമായി ടയർകടകൾ സംസ്ഥാനത്തുടനീളം പൊട്ടിമുളയ്ക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. content highlights:mm mani


from mathrubhumi.latestnews.rssfeed https://ift.tt/36xjkMm
via IFTTT