Breaking

Monday, November 4, 2019

കൊല്ലപ്പെട്ട മാവോവാദികളുടെ മുഖം തിരിച്ചറിയാത്തവിധം മാറ്റിയതിലും ദുരൂഹത

പാലക്കാട്: കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം തിരിച്ചറിയാത്തവിധം മാറ്റിയതിലും ദുരൂഹത. തണ്ടർബോൾട്ട് പോലീസ് മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നു സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. മാവോവാദി ഏറ്റുമുട്ടൽ കൂടുതലായി നടക്കുന്ന ഉത്തരേന്ത്യയിലും ആന്ധ്രയിലും കൊല്ലപ്പെടുന്ന മാവോവാദികളുടെ മൃതദേഹങ്ങളോട് പോലീസ് അനാദരവ് കാണിക്കുന്നതായ ആക്ഷേപങ്ങളുയരാറുണ്ട്. ഇവരുടെ മുഖം തിരിച്ചറിയാത്തവിധം മാറ്റിയാവും പോസ്റ്റ്മോർട്ടത്തിനയക്കുക. ഈ രീതി അട്ടപ്പാടിയിലും നടന്നതായി സംശയമുണ്ടെന്നും ബന്ധുക്കൾ പറയുന്നു. പാലക്കാട് ജില്ലാ കോടതിയിൽ ശനിയാഴ്ചയെത്തിയ ബന്ധുക്കളാണ് ആശങ്കയറിയിച്ചത്. വെടിവെപ്പിൽ പലരുടെയും മുഖം വികൃതമായിട്ടുണ്ടെന്നും ശരീരത്തിൽ വെടിയേറ്റാൽ മുഖത്ത് വലിയ പരിക്കുകൾ വരുന്നതെങ്ങനെയെന്നും ഇവർ ചോദിക്കുന്നു. മാവോവാദികളെ തണ്ടർബോൾട്ട് പിടികൂടിയാൽ സംഘത്തിലെ മറ്റുള്ളവരെ പേടിപ്പെടുത്താൻ വേണ്ടിയാണ് മുഖത്തിലും ശരീരത്തിലും മുറിവുകളുണ്ടാക്കുന്നത്. മാവോവാദികളുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലായിരിക്കും സമീപനം. ഉത്തരേന്ത്യയിൽ മാവോവാദികളുടെ മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിച്ച നിലയിലായിരിക്കും. ‘അജ്ഞാതർ’ എന്നെഴുതിത്തള്ളും. ഇവിടെയും അജ്ഞാതരാക്കാനുള്ള ശ്രമമാണോയെന്നു സംശയിക്കുന്നുവെന്നും ബന്ധുക്കൾ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/32g9YkN
via IFTTT