Breaking

Thursday, November 7, 2019

ഇടിച്ചിട്ടശേഷം വഴിയിൽ ഉപേക്ഷിച്ച വൃദ്ധൻ മരിച്ചു; ഓട്ടോഡ്രൈവർ അറസ്റ്റിൽ

ബിജു തിരുവനന്തപുരം: സ്വന്തം ഓട്ടോയിടിച്ച് ഗുരുതര പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലേക്കെന്ന പേരിൽ കൊണ്ടുപോയി പണം കവർന്ന ശേഷം വഴിയിൽ ഉപേക്ഷിച്ച ഓട്ടോഡ്രൈവറെ സിറ്റി ഷാഡോ പോലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ ആറ്റുകാൽ കല്ലടിമുഖം ഫ്ളാറ്റിൽ താമസിക്കുന്ന ബിജു(42)വാണ് പിടിയിലായത്. ഓട്ടോയിടിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന തിരുനെൽവേലി സ്വദേശി സുബ്ബയ്യ(70)യെ മറ്റ് ഓട്ടോഡ്രൈവർമാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞയാഴ്ചയാണ് തമ്പാനൂർ ഓവർബ്രിഡ്ജിനു സമീപം ബിജുവിന്റെ ഓട്ടോ തട്ടി സുബയ്യയ്ക്കു പരിക്കേറ്റത്. പരിക്കേറ്റ സുബയ്യയെ ഓട്ടോയിൽ കയറ്റിയ ബിജു, ആറ്റുകാൽ പാടശേരിയിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ സുബയ്യയുടെ കൈയിലുണ്ടായിരുന്ന പണം പിടിച്ചുപറിക്കാനും ശ്രമിച്ചു. ഇതു തടഞ്ഞപ്പോൾ വൃദ്ധനെ മാരകമായി മർദിച്ച് ബലമായി പണം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. ബിജുവിന്റെ തട്ടിപ്പ് അറിയാവുന്നതിനാൽ പിന്തുടർന്നെത്തിയ മറ്റ് ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് അബോധാവസ്ഥയിലായിരുന്ന സുബ്ബയ്യയെ ആശുപത്രിയിലെത്തിച്ചത്. ബിജുവിനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പിടിച്ചുപറിയും കഞ്ചാവുകച്ചവടവും അടക്കം ഇയാൾക്കെതിരേ തമ്പാനൂർ, ഫോർട്ട്, കരമന സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളുണ്ട്. ഗുണ്ടാനിയമപ്രകാരം തടവിലായിരുന്ന ഇയാൾ, അടുത്തിെടയാണ് പുറത്തിറങ്ങിയത്. മരിച്ച സുബ്ബയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ജില്ലാ ക്രൈംബ്രാഞ്ച് എ.സി. സന്തോഷ് എം.എസ്., തമ്പാനൂർ സി.ഐ. അജയ് കുമാർ, എസ്.ഐ. ജിജുകുമാർ, ഷാഡോ ടീമാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. content highlights:auto driver biju


from mathrubhumi.latestnews.rssfeed https://ift.tt/2JVewGY
via IFTTT