Breaking

Monday, November 4, 2019

ഒടുവിൽ ഒഡിഷയിലെ മകനറിഞ്ഞു; മലയാളമണ്ണിൽ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന്...

കുറ്റിപ്പുറം: സുമിത് എന്ന ഇരുപത്തിരണ്ടുകാരൻ രണ്ടുവർഷം മുമ്പ് ഒഡിഷയിൽ പട്ടാളക്കാരനായി ജോലിയിൽ പ്രവേശിക്കുമ്പോൾ അവന്റെ അമ്മ കാണാമറയത്തായിരുന്നു. ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ അവൻ കാത്തിരുന്നു. അഞ്ചുവർഷത്തെ ആ കാത്തിരിപ്പ് വെറുതെയായില്ല മലപ്പുറം തവനൂരിലെ അഭയകേന്ദ്രത്തിൽ അയാൾക്ക് അമ്മയെ കണ്ടെത്താനായി. ജോലിതേടി ചെന്നൈയിലേക്ക് വണ്ടികയറിയ മകൻ സുമിതിനെ അന്വേഷിച്ചാണ് മഹാരാഷ്ട്ര ഗോണ്ഡിയ ജില്ലയിലെ ബേബിലത (50) 2014-ൽ വീട്ടിൽനിന്നിറങ്ങിയത്. വഴിതെറ്റി നീണ്ട അലച്ചിലുകൾക്കൊടുവിൽ 2016-ലാണ് ഇവർ കേരളത്തിലെത്തുന്നത്. അലഞ്ഞുതിരിഞ്ഞുനടന്ന അവരെ പോലീസാണ് ശിശുവികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തവനൂരിലെ റെസ്ക്യുഹോമിലെത്തിച്ചത്. വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തരവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹികപ്രവർത്തകനുമായ എം. ശിവനാണ് ബേബിലതയുടെ ബന്ധുക്കളെ കണ്ടെത്താൻ മുന്നിട്ടിറങ്ങിയത്. മഹാരാഷ്ട്രയിലെ തിരോഡ പോലീസ്സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വിശദാംശങ്ങൾ കൈമാറി. ഇവിടത്തെ പോലീസ് ഉദ്യോഗസ്ഥരാണ് ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിച്ചത്. ബേബിലതയെ കാണാനില്ലെന്നുകാട്ടി മക്കളും ബന്ധുക്കളും പോലീസിൽ പരാതിനൽകിയിരുന്നു. ചെന്നൈയിലേക്ക് ജോലിതേടിപ്പോയ മകൻ സുമിത് 2017-ൽ സൈന്യത്തിൽ ചേർന്നു. ഒഡിഷയിലെ പട്ടാളക്യാമ്പിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്. സുമിതിനെ കൂടാതെ മൂന്ന് പെൺകുട്ടികൾകൂടിയുണ്ട് ബേബിലതയ്ക്ക്. അമ്മ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതോടെ മകൻ സുമിത് ശിവനുമായും റെസ്ക്യുഹോം അധികൃതരുമായും ബന്ധപ്പെട്ടു. ഞായറാഴ്ച വീഡിയോകാൾ വഴി അമ്മയും മകനും സംസാരിക്കുകയുംചെയ്തു. വർഷങ്ങൾക്കുശേഷം അമ്മയെ കണ്ടതിന്റെ ആഹ്ലാദത്തിലാണ് സുമിത്. പട്ടാളത്തിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ അമ്മയെ കാണാനില്ലെന്നാണ് അറിയിച്ചിരുന്നത്. അമ്മയെ കണ്ടെത്തിയതോടെ അമ്മയെ സൈനികക്യാമ്പിൽ ഹാജരാക്കണം. അമ്മയെ നേരിട്ട് കാണാനും ഒഡിഷയിലേക്ക് കൂട്ടിക്കൊണ്ടുപോകാനുമായി അടുത്തദിവസം െറസ്ക്യുഹോമിലെത്തുമെന്ന് സുമിത് അറിയിച്ചിട്ടുണ്ട്. Content Highlights:Five years later the children returned to their mother


from mathrubhumi.latestnews.rssfeed https://ift.tt/2JLz2d3
via IFTTT