Breaking

Monday, November 11, 2019

രാമക്ഷേത്രം പണിയാൻ പത്തുവർഷമെടുക്കുമെന്ന് വി.എച്ച്.പി. നേതൃത്വം

അയോധ്യയിലെ ശ്രീരാമക്ഷേത്രനിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് പത്തുവർഷമെങ്കിലും എടുക്കുമെന്ന് വി.എച്ച്.പി. മുൻ അന്താരാഷ്ട്ര സംഘടൻ മഹാമന്ത്രിയും നിലവിലെ മാർഗദർശിയുമായ ദിനേഷ് ചന്ദ്ര 'മാതൃഭൂമി'യോടു പറഞ്ഞു. കർസേവപുരത്തെ നിർമാണകാര്യശാലയും ശ്രീബല്ലവകുഞ്ജ് മഠവും സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ''1992 മുതൽ ക്ഷേത്രത്തിനായുള്ള ശില്പനിർമാണവും കല്ലുമിനുക്കലും മുടക്കമില്ലാതെ നടന്നിട്ടും ഇതുവരെ 60 ശതമാനം പണിയേ തീർന്നിട്ടുള്ളൂ. ഈ കല്ലുകൾ രാംലല്ലാ ഭൂമിയിലെത്തിക്കാനും അടിത്തറയും ശ്രീകോവിലും ഒന്നാംനിലയിലെ അനുബന്ധഭാഗങ്ങളും പൂർത്തിയാക്കാനുംമാത്രം നാലുവർഷത്തോളം വേണ്ടിവരും. ഇപ്പോൾ വിഭാവനംചെയ്തരീതിയിൽ പൂർണമാവാൻ ഏറ്റവുംകുറഞ്ഞത് 10 വർഷമെടുക്കും. എല്ലാ മിനുക്കുപണികളുമടക്കം പൂർത്തിയാകാൻ 15 വർഷം വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം'' -അദ്ദേഹം പറഞ്ഞു. ''ക്ഷേത്രനിർമാണത്തിനായി ട്രസ്റ്റുണ്ടാക്കാനാണ് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ട്രസ്റ്റ് ആരുടെ നേതൃത്വത്തിലാണെന്നകാര്യത്തിൽ വ്യക്തതയില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ഇതിനായി തുടക്കംമുതൽ യത്നിച്ച രാമജന്മഭൂമി ന്യാസിനെ പരിഗണിക്കുമെന്നു കരുതുന്നു. അതല്ലെങ്കിലും ന്യാസിന്റെ എല്ലാ പ്രവർത്തനങ്ങളും ക്ഷേത്രത്തിനുവേണ്ടി മാത്രമാണ്. അതിനാൽ വിശ്വഹിന്ദു പരിഷത്ത് ഇത്രയുംകാലം ക്ഷേത്രത്തിനായി ചെയ്തത് തുടരും. സർക്കാരിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകും. രാമക്ഷേത്ര നിർമാണം വരെയുള്ള ഉത്തരവാദിത്വം ഫലേച്ഛയില്ലാതെ ചെയ്തുകൊണ്ടിരിക്കും'' -ദിനേഷ് ചന്ദ്ര പറഞ്ഞു. Content Highlights:VHP says it will take 10 years to build Ram temple


from mathrubhumi.latestnews.rssfeed https://ift.tt/2K3lYA7
via IFTTT