Breaking

Sunday, November 3, 2019

മിസോറമിൽ കേരള മോഡലുമായി ശ്രീധരൻപിള്ള

ന്യൂഡൽഹി: മിസോറമിൽ കേരള മോഡൽ ടൂറിസം പദ്ധതികൾ നടപ്പാക്കാനൊരുങ്ങി നിയുക്ത ഗവർണർ പി.എസ്. ശ്രീധരൻപിള്ള. ചൊവ്വാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിനുമുമ്പായി ശനിയാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം മിസോറം ഹൗസ് റെസിഡന്റ് കമ്മിഷണർ അജയ് ചൗധരി, ജോ. റെസിഡന്റ് കമ്മിഷണർ സർഫോ ക്ലിനി തുടങ്ങിയവരുമായി ചർച്ചകൾനടത്തി. ചുമതലയേറ്റശേഷം മിസോറം മുഖ്യമന്ത്രിയുമായി അദ്ദേഹം ഇതുസംബന്ധിച്ച് വിശദചർച്ച നടത്തും. മിസോറാമിലെ മൂന്നുജില്ലകൾ ഗവർണറുടെ നേരിട്ടുള്ള ഭരണത്തിലായതിനാൽ അവിടങ്ങളിൽ പദ്ധതി ഉടൻ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്. ശ്രീധരൻപിള്ള. ഒട്ടേറെകാര്യങ്ങളിൽ സമാനതകളുള്ള കേരളവും മിസോറമും തമ്മിൽ പരസ്പരപൂരകമായി പ്രവർത്തിക്കാനുള്ള സാധ്യതകൾ തേടുമെന്ന് അദ്ദേഹം 'മാതൃഭൂമി'യോടു പറഞ്ഞു. ജീവിതത്തിലും ഭക്ഷണരീതികളിലുമൊക്കെ രണ്ടുസംസ്ഥാനങ്ങളും തമ്മിൽ ഒട്ടേറെ സമാനതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളടക്കമുള്ള ബി.ജെ.പി. നേതാക്കൾ മിസോറം ഹൗസിലെത്തി അദ്ദേഹത്തെ അനുമോദിച്ചു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ, ബി.ജെ.പി. ദക്ഷിണേന്ത്യൻ സെൽ നേതാവ് എഫ്. പ്രസന്നൻപിള്ള, ബി.ജെ.പി. മുതിർന്ന നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ഇതിൽപ്പെടുന്നു. ഭാര്യ റീത്ത, മക്കളായ ഡോ. ആര്യ, അർജുൻ എന്നിവരും ശ്രീധരൻപിള്ളയ്ക്കൊപ്പമുണ്ട്. ബി.ജെ.പി. നേതാവ് എം.ടി. രമേശ് അടക്കമുള്ളവർ ചൊവ്വാഴ്ച സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും. Content Highlights: P S Sreedharan pillai to take oath


from mathrubhumi.latestnews.rssfeed https://ift.tt/36uBSgk
via IFTTT