Breaking

Monday, November 4, 2019

കുരങ്ങന്റെ കൈയിൽനിന്ന് കല്ലുവീണ് കൈക്കുഞ്ഞ് മരിച്ചു

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ കുരങ്ങന്റെ കൈയിൽനിന്ന് കല്ല് ദേഹത്തുവീണ് നാലുമാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മട്ടുപ്പാവിൽ കയറിയ കുരങ്ങൻ അവിടെക്കിടന്ന കല്ലെടുക്കുകയായിരുന്നു. എന്നാലിത് വഴുതി താഴെ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. content highlights:4-Month-Old Dies After Stone Dropped By Monkey Falls On Him


from mathrubhumi.latestnews.rssfeed https://ift.tt/2JKAm03
via IFTTT