ശ്രീനഗർ: കശ്മീരിൽ സമാധാനം തിരികെക്കൊണ്ടുവരാൻ സൈന്യം നടത്തിയ ശ്രമത്തിന്റെ ഭാഗമായി അമ്പതോളം യുവാക്കൾ ഭീകരപ്രവർത്തനം ഉപേക്ഷിച്ചെന്ന് ചിനാർ കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ കൻവൽ ജീത് സിങ് ധില്ലൻ പറഞ്ഞു. ചിനാർ കോർ ആരംഭിച്ച 'അമ്മ' പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ രീതി തിരഞ്ഞെടുത്തത്. ഭീകരസംഘടനയിൽ ചേരുന്ന യുവാക്കളിൽ ഏഴു ശതമാനംപേരും ആദ്യ ആഴ്ചതന്നെ കൊല്ലപ്പെടും. ഒരുവർഷംകൊണ്ട് 64 ശതമാനംപേർ മരിക്കും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ട്, മക്കളോടു മടങ്ങിയെത്താൻ ആവശ്യപ്പെടാൻ അമ്മമാരോടു പറഞ്ഞു. ഇതിന്റെ ഫലം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാണാതായ യുവാക്കളുടെ അച്ഛനമ്മമാരുടെ സന്ദേശവും ധില്ലൻ വാർത്താലേഖകരെ കാണിച്ചു. ഇവർ കശ്മീരിന്റെ അമൂല്യ സമ്മാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ മാനുഷിക പ്രവൃത്തികളോട് ബഹുമാനമുള്ളവരാണിവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ആരുടേയും മേൽവിലാസം വെളിപ്പെടുത്തിയില്ല. Content Highlights:Kashmir; 50 youths have abandoned terrorism
from mathrubhumi.latestnews.rssfeed https://ift.tt/32dVdzd
via
IFTTT