ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഫോണും ചോർത്തിയതായി കോൺഗ്രസ്. ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഒ.യുടെ പെഗാസസ് ചാര സോഫ്റ്റ്വേർ ഉപയോഗിച്ച് വാട്സാപ്പ് വിവരങ്ങൾ ചോർത്തിയതിൽ പ്രിയങ്കയുടെ ഫോണും ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പത്രസമ്മേളനത്തിൽ പറഞ്ഞു. ഫോണുകൾ ചോർത്തപ്പെട്ട മറ്റുള്ളവരെ അറിയിക്കുന്ന വേളയിൽതന്നെ പ്രിയങ്കയെയും വാട്സാപ്പ് ഇക്കാര്യം അറിയിച്ചതായി സുർജേവാല വ്യക്തമാക്കി. ഇതിനുപിന്നിൽ കേന്ദ്രസർക്കാരാണെന്ന് സുർജേവാല ആരോപിച്ചു. ബി.ജെ.പി.യുടെ പുതിയ പേര് 'ഭാരതീയ ജാസൂസ് പാർട്ടി' (ഭാരതീയ ചാര പാർട്ടി) എന്നാണെന്നും അദ്ദേഹം പരിഹസിച്ചു. വിവരങ്ങൾ ചോർത്തിയത് തിരഞ്ഞെടുപ്പുകാലത്ത് ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണ് പ്രിയങ്കാ ഗാന്ധിയടക്കമുള്ളവരുടെ വിവരങ്ങൾ ചോർത്തിയതെന്ന് കോൺഗ്രസ്. ഇക്കാര്യം കേന്ദ്രസർക്കാരിന് അറിയാമായിരുന്നു. വാട്സാപ്പ് ഉടമകളായ ഫെയ്സ്ബുക്ക് ഈ വിവരം അപ്പോൾത്തന്നെ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. സെപ്റ്റംബറിൽ രണ്ടാമതും ഐ.ടി. മന്ത്രാലയത്തിനു മുന്നറിയിപ്പ് നൽകിയതായി ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് ഓഗസ്റ്റ് 20-നു വാട്സാപ്പ് സി.ഇ.ഒ. ക്രിസ് ഡാനിയലിനെയും സെപ്റ്റംബർ 12-നു ഫെയ്സ്ബുക്ക് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗിനെയും കണ്ടെങ്കിലും ഇതേപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. ഒക്ടോബർ 30-നു ചോർച്ചയുടെ വാർത്തകൾ പുറത്തുവന്നപ്പോൾ മാത്രമാണ് മന്ത്രി പ്രതികരിച്ചത്. ഇതുതന്നെ സർക്കാരിന്റെ തട്ടിപ്പ് വ്യക്തമാക്കുന്നു- പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. പ്രിയങ്കയ്ക്കു പുറമേ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെയും എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേലിന്റെയും വിവരങ്ങൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. Content Highlights:Congress alleges Priyankas phone hacked
from mathrubhumi.latestnews.rssfeed https://ift.tt/2oH2VUE
via
IFTTT