തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഡോ. കെ.ടി.ജലീൽ എന്നിവരുടെ സുരക്ഷ വർധിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. മാവോവാദി ഭീഷണിയുടെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നത്. വാളയാർ സംഭവം, മാർക്ക് ദാനം എന്നിവയടക്കമുള്ളവയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് എ.കെ. ബാലന്റെയും കെ.ടി.ജലീലിന്റെയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്കുപുറമേ അധിക സുരക്ഷയുണ്ടാകും. യാത്രയ്ക്കുള്ള അകമ്പടി സുരക്ഷ വർധിപ്പിക്കുന്നതുകൂടാതെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. മാവോവാദി ഭീഷണിയുള്ള ജില്ലകളിൽ മറ്റു മന്ത്രിമാർക്കും കൂടുതൽ സുരക്ഷയൊരുക്കാനും തീരുമാനിച്ചിട്ടുണ്ട്. content highlights:Chief Ministers security has been increased
from mathrubhumi.latestnews.rssfeed https://ift.tt/2C5uGt8
via
IFTTT