Breaking

Sunday, November 10, 2019

കാണാതായ വിദ്യാര്‍ത്ഥിയെ ശൗചാലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീകാര്യം: തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്നു പരീക്ഷ കഴിഞ്ഞിറങ്ങിയശേഷം കാണാതായ വിദ്യാർഥിയെ രണ്ടാംദിവസം കാന്പസിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സി.ഇ.ടി.യിലെ ഒന്നാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി ഉള്ളൂർ നീരാഴി െലയ്നിൽ സരസ്സ് വീട്ടിൽ താമസിക്കുന്ന നെയ്യാറ്റിൻകര വിശാഖത്തിൽ രതീഷ് കുമാറി(19)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രതീഷിനെ കാണാനില്ലെന്നുകാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. അമ്മ മരിച്ച രതീഷ്കുമാർ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതാൻ 9 മണിയോടെ ഗിരിജയ്ക്കൊപ്പം രതീഷ് കോളേജിലെത്തിയിരുന്നു. പരീക്ഷ അവസാനിക്കുന്നതിന് മുക്കാൽ മണിക്കൂർ മുൻപ് ക്ലാസിൽനിന്നു പോയെന്ന് വിദ്യാർഥികൾ പറഞ്ഞു. രതീഷിനെ കൂട്ടിക്കൊണ്ടുപോകാൻ ഗിരിജ എത്തിയപ്പോഴാണ് ഇയാളെ കാണാതായെന്നറിഞ്ഞത്. വിദ്യാർഥികൾ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോളേജിലെ ശുചിമുറി ഉള്ളിൽനിന്ന് പൂട്ടിയിരിക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാർ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി. ഗിരിജയുടെ പരാതിയെത്തുടർന്ന് ശ്രീകാര്യം എസ്.ഐ. സജുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ഡോഗ് സ്ക്വാഡും വെള്ളിയാഴ്ച കോളേജിൽ പരിശോധന നടത്തിയിരുന്നു. രതീഷിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കോളേജിന്റെ പ്രധാന കെട്ടിടത്തിൽ കണ്ടെത്തിയെങ്കിലും മറ്റു വിവരമൊന്നും കിട്ടിയിരുന്നില്ല. മാസങ്ങൾക്കു മുൻപ് നെയ്യാറ്റിൻകരയിൽ രതീഷ് താമസിച്ചിരുന്ന വീടിനു മുന്നിലെ കടയിൽ കഞ്ചാവുവില്പന നടക്കുകയും എക്സൈസ് കട പരിശോധിച്ച് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. രതീഷാണ് എക്സൈസിനു വിവരം നൽകിയതെന്നാരോപിച്ച് കഞ്ചാവുവില്പനയ്ക്കു നേതൃത്വം നൽകുന്ന ചിലർ ഇയാളെ ക്രൂരമായി മർദിച്ചു. പിന്നീട് രതീഷിന്റെ വീടിനു മുന്നിൽ കിടന്ന കാർ അജ്ഞാതർ കത്തിക്കുകയും ചെയ്തിരുന്നു. സി.ഇ.ടി.യിൽനിന്നു മാസങ്ങൾക്കു മുൻപ് ഒരു വിദ്യാർഥിയെ കാണാതാവുകയും കാര്യവട്ടം കോളേജ് കാമ്പസിനു സമീപത്ത് മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. (ശ്രദ്ധിക്കുക:ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: Engineering Student Missing, Missing Student Found Dead, Shreekaryam News


from mathrubhumi.latestnews.rssfeed https://ift.tt/33wtBqk
via IFTTT