Breaking

Sunday, November 3, 2019

പ്രവര്‍ത്തകരുടെ പേരില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം ഏരിയ കമ്മിറ്റി പ്രമേയം

കോഴിക്കോട്: പാർട്ടി പ്രവർത്തകരുടെ പേരിൽ യു.എ.പി.എ ചുമത്തിഅറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ പ്രമേയം. നോട്ടീസും ലഘുലേഖയും കയ്യിൽ വെച്ചതിന് അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ജനാധിപത്യ അവകാശം കവർന്നെടുക്കുന്ന നടപടി തെറ്റാണെന്നും സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ജില്ലാ കമ്മിറ്റി അംഗം ടി.പി ദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയം പറയുന്നു. കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റിയും യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. വളരെ ധൃതി പിടിച്ചാണ് ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് സിപിഎം പറയുന്നു. സർക്കാർ തന്നെ ഇക്കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതായി സി.പി.എം ജില്ലാസെക്രട്ടറി പി മോഹനൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി നിലപാട് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് ഏരിയ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചതെന്നും പി മോഹനൻ വ്യക്തമാക്കി. content highlights: CPIM,Area Committee,UAPA, kozhikode


from mathrubhumi.latestnews.rssfeed https://ift.tt/33c355A
via IFTTT