Breaking

Thursday, November 7, 2019

ഇന്ത്യക്കാർക്ക് എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്നു

വാഷിങ്ടൺ: എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത കുടിയേറ്റനയത്തിന്റെ ഫലമായാണിതെന്ന് കുടിയേറ്റ വിദഗ്ധസംഘടനയായ നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. 2019-ന്റെ മൂന്നാം പാദത്തിൽമാത്രം ഇന്ത്യക്കാരുടെ 24 ശതമാനം അപേക്ഷകളാണ് തള്ളിയതെന്ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻറെ (യു.എസ്.സി.ഐ.എസ്.) കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2015-ൽ ഇതേസമയം, ഇത് വെറും ആറു ശതമാനമായിരുന്നു. ഇന്ത്യൻ കമ്പനികളുടെ വിസാ അപേക്ഷകളാണ് കൂടുതൽ തള്ളുന്നത്. ട്രംപ് ഭരണകൂടം ഇന്ത്യൻ കമ്പനികളെ ലക്ഷ്യമിടുന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് കണക്കുകൾ. ഉദാഹരണമായി, ആമസോൺ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഗൂഗിൾ തുടങ്ങിയ വിദേശ കമ്പനികളുടെ വിസാ നിഷേധനിരക്ക് 2015-ൽ ഒരു ശതമാനമായിരുന്നു. 2019-ൽ ഇത് യഥാക്രമം ആറ്, എട്ട്, ഏഴ്, മൂന്ന് എന്നിങ്ങനെ ശതമാനമായി വർധിച്ചു. 2015-ലും 2019-ലും ആപ്പിൾ കമ്പനിയുടെ രണ്ട് ശതമാനം അപേക്ഷകൾ മാത്രമാണ് നിരസിച്ചത്. എന്നാൽ, ഇതേ കാലയളവിൽ ഇന്ത്യയുടെ ടെക് മഹീന്ദ്ര കമ്പനിയുടെ നിരസിച്ച അപേക്ഷകളുടെ എണ്ണം നാല് ശതമാനത്തിൽനിന്ന് 41 ശതമാനമായാണ് കൂടിയത്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റേത് ആറ് ശതമാനത്തിൽനിന്ന് 34 ആയും വിപ്രോയുടേത് ഏഴിൽനിന്ന് 53 ശതമാനമായും ഇൻഫോസിസിന്റേത് രണ്ടിൽനിന്ന് 45 ശതമാനമായും വർധിച്ചു. യു.എസിൽ ജോലി തുടരാനുള്ള ഇന്ത്യൻ ഐ.ടി. കമ്പനികളുടെ അപേക്ഷ നിരസിക്കപ്പെടുന്നതിലും വർധനയുണ്ടായി. ഇത്തരത്തിൽ ടെക് മഹീന്ദ്രയുടെ 16 ശതമാനവും വിപ്രോയുടെ 19 ശതമാനവും ഇൻഫോസിസിൻറെ 29 ശതമാനവും അപേക്ഷകളാണ് തള്ളിയത്. Content Highlights:H1B visa Indians US Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/2NQuCmD
via IFTTT