Breaking

Tuesday, July 10, 2018

ബിന്ദു പത്മനാഭന്റെ തിരോധാനം; വ്യാജ ഡ്രൈവിങ്‌ ലൈസന്‍സ്‌ നിര്‍മിക്കാന്‍ സഹായിച്ച വ്യക്തി പോലീസ് പിടിയിൽ

ചേര്‍ത്തല:  ബിന്ദു പത്മനാഭന്റെ വസ്‌തു വ്യാജ മുക്‌ത്യാര്‍ ചമച്ച്‌ തട്ടിയെടുത്ത കേസില്‍ വ്യാജ ഡ്രൈവിങ്‌ ലൈസന്‍സ്‌ നിര്‍മിക്കാന്‍ സഹായിച്ചയാളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. പള്ളിപ്പുറം കെ.ആര്‍. പുരം പടിഞ്ഞാറെവെളി സി. തങ്കച്ചനെ (54) യാണ്‌  പിടികൂടിയത്‌.

കേസിലെ ഒന്നാം പ്രതി സെബാസ്‌റ്റ്യനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.തെളിവെടുപ്പിന്‌ അഞ്ചു ദിവസം കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട്‌ പോലീസ്‌ ഇന്ന്‌ കോടതിയില്‍ അപേക്ഷ നല്‍കും.

ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. കേസിലെ മുഖ്യപ്രതി സെബാസ്‌റ്റ്യന്റെ നിര്‍ദേശപ്രകാരം ബിന്ദുവിന്റെ പേരില്‍ വ്യാജ ഡ്രൈവിങ്‌ ലൈസന്‍സ്‌ മേട്ടുപാളയം സ്വദേശി ഷണ്‍മുഖന്റെ സഹായത്തോടെ തയാറാക്കിയതിനാണ്‌ തങ്കച്ചനെ അറസ്‌റ്റു ചെയ്‌തത്

രണ്ടാം പ്രതി ടി. മിനിയെ മൂന്നു ദിവസത്തേക്കുകൂടി കസ്‌റ്റഡിയില്‍ വേണമെന്ന കുത്തിയതോട്‌ സി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. ബിന്ദുവിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്‌ ഇറ്റലിയിലുള്ള സഹോദരന്‍ പ്രവീണ്‍കുമാറിനോട്‌ ഉടന്‍ നാട്ടിലെത്താനും അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്‌.
 



from Anweshanam | The Latest News From India https://ift.tt/2N0v0wO
via IFTTT