തിരുവനന്തപുരം: ലീഗിനെ എൻ.ഡി.എ.യിലേക്കു ക്ഷണിക്കുകയെന്നത് ചിന്തിക്കാൻപറ്റാത്ത കാര്യമാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. ലീഗിന് വർഗീയത മാറ്റിവെച്ചിട്ടുവരാനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ശോഭ സുരേന്ദ്രൻ ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് അവരുടെ നിലപാടിനോട് വിയോജിച്ച് മുരളീധരന്റെ പ്രതികരണം. ദേശീയതയെ അംഗീകരിക്കുകയും നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്താൽ മുസ്ലിം ലീഗിന് എൻഡിഎയിലേക്ക് വരാമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആവർത്തിച്ചുള്ള പ്രസ്താവന. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇതിനെ തള്ളിപറഞ്ഞെങ്കിലും ശോഭ നിലപാട് ആവർത്തിച്ചു. സുരേന്ദ്രന്റെ കേരള യാത്രയിലും ശോഭ പ്രസ്താവന തുടർന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3bTTCFI
via
IFTTT