കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കെസിബിസി ആസ്ഥാനത്തെത്തി സീറോ മലബാർ സഭ മേജർആർച്ച് ബിഷപ്മാർ ജോർജ്ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വ്യക്തിപരമാണെന്നും കെസിബിസി ആസ്ഥാനത്തെത്തിയത് പ്രഭാത ഭക്ഷണം കഴിക്കാനാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. "രാവിലെ പ്രാതൽ കഴിക്കാൻ വന്നു. കഴിച്ചു, പോവുന്നു.തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചർച്ച ചെയ്തില്ല. സ്വകാര്യസന്ദർശനമാണിത്. അതിൽ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല", കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ്യാത്ര എറണകുളത്ത് തുടരുകയാണ്. രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെസിബിസി ആസ്ഥാനത്തെത്തി ആലഞ്ചേരിയുായി കൂടിക്കാഴ്ച നടത്തിയത്. വരുമ്പോൾ ദൃശ്യങ്ങൾ പകർത്തുന്നതിൽ സുരേന്ദ്രൻ അസ്വസ്ഥനായിരുന്നു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ബിജെപി വോട്ടുകൾക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളും ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3bQm0YX
via
IFTTT