ചെന്നൈ: തമിഴ്നാട്ടിൽ നിലവിലുള്ള സംസ്ഥാന വ്യാപക കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ആളുകൾക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്.കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കിയത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താൻ പോലീസ് നിരീക്ഷണം ശക്തമാക്കി. കണ്ടെയിൻമെന്റ് സോണിലുൾപ്പെടെ നിയന്ത്രണം തുടരാൻ അധികൃതർക്ക് നിർദേശമുണ്ട്. സംസ്ഥാനത്ത് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സർവീസുകൾ നടത്താൻ മാത്രമാണ് അനുമതിയുള്ളത്. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെ പ്രായമുള്ളവർ എന്നിവർ എല്ലാ സുരക്ഷാമുൻകരുതലും കർശനമായി പാലിക്കണമെന്നാണ് നിർദേശം. Content Highlights:Lockdown in Tamil Nadu extended till March 31, staggered working hours for workplaces
from mathrubhumi.latestnews.rssfeed https://ift.tt/2MzSUET
via
IFTTT