Breaking

Tuesday, June 9, 2020

കോവിഡിന്റെ ആഗോളവ്യാപനം ഗുരുതരമാകുന്നു, ലക്ഷണമില്ലാത്തവരില്‍ നിന്നുള്ള പകര്‍ച്ച കുറവ്: WHO

ജെനീവ: കോവിഡിന്റെ ആഗോള വ്യാപനം കൂടുൽ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് വർധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു. അമേരിക്കയിലുൾപ്പെടെ നടക്കുന്ന വർണവെറിക്കെതിരായ പ്രതിഷേധങ്ങളിൽ സുരക്ഷിത അകലവും മറ്റും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവിൽ നാല് ലക്ഷത്തിന് മുകളിലാണ്. കൂടുതൽ ആളുകളിലേക്ക് രോഗം പടരാനനുള്ള സാഹചര്യം ഒഴിവാക്കണം. കിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കൻ ഭുഖണ്ഡങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. കഴിഞ്ഞഒമ്പത് ദിവസവും ഒരുലക്ഷം വീതം ആളുകൾക്ക് പുതിയതായി രോഗബാധയുണ്ടായി. കഴിഞ്ഞ ഞായറാഴ്ച മാത്രം 1,36,000 പുതിയ കോവിഡ് രോഗികളുണ്ടായി. 72 ലക്ഷത്തോളം ആളുകൾക്കാണ് നിലവിൽ രോഗം ബാധിച്ചത്. രോഗവ്യാപനം തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. എന്നിരുന്നാലും ഒരുരാജ്യവും പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് പിന്നാക്കം പോകരുതെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിൽ രോഗവ്യാപനം കൂടുകയാണ്. ബ്രസീലാണ് രോഗത്തിന്റെ നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്. അതേസമയം പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകർന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകർച്ചവ്യാധി വിദഗനായ വാൻ കോർകോവ് വ്യക്തമാക്കി. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂർവമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Coronavirus Spread From Asymptomatic People "Very Rare", Says WHO


from mathrubhumi.latestnews.rssfeed https://ift.tt/37cn07a
via IFTTT