Breaking

Tuesday, June 9, 2020

ക്വാറന്റീനിലായിരുന്ന മുൻ അധ്യാപിക നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരടക്കം ഐസൊലേഷനിൽ

മാന്നാർ: ബെംഗളൂരുവിൽനിന്ന് മാന്നാറിലെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന മുൻ അധ്യാപിക നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു. യു.എൻ. മുൻ ഇലക്ട്രൽ ഉപദേഷ്ടാവ് മാന്നാർ പാവുക്കര കിടാച്ചേരിൽ തോമസ് മാത്യുവിന്റെ ഭാര്യയും ഡൽഹി യുണിവേഴ്സിറ്റി കോളേജ് മുൻ അധ്യാപികയുമായ ഡോ.സലില തോമസ് (61) ആണ് മരിച്ചത്. ബെംഗളൂരുവിൽ മകനോടൊപ്പമായിരുന്ന സലിലയും ഭർത്താവും ജൂൺ അഞ്ചിനാണ് നാട്ടിലെത്തിയത്. തുടർന്ന് സർക്കാർ നിർദേശ പ്രകാരം ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഞായറാഴ്ച നെഞ്ചുവേദനയെത്തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻജിയോപ്ലാസ്റ്റിക്ക് വിധേയയാക്കുകയും ചെയ്തു. രാത്രിയോടെ അസ്വസ്ഥത കൂടി മരണം സംഭവിച്ചു. നിരീക്ഷണത്തിലായിരുന്നതിനാൽ സ്രവം എടുത്ത് പരിശോധനയ്ക്കയച്ചു. മൃതദേഹം പത്തംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇവർ നിരീക്ഷണത്തിലായിരുന്നത് വൈകിയറിഞ്ഞതിനാൽ ആൻജിയോപ്ലാസ്റ്റി നടത്തിയ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരുൾപ്പെടെ ഇരുപതോളം ജീവനക്കാർ ഐസൊലേഷനിലായി. ഡൽഹിയിലെ ഉദ്യോഗത്തിൽനിന്ന് വിരമിച്ചശേഷം നാട്ടിലായിരുന്ന ഇവർ മാർച്ച് 11-നാണ് ബെംഗളൂരുവിൽ മകന്റെ അടുത്തേക്ക് പോയത്. പാവുക്കര മൂർത്തിട്ട കുടുംബയോഗം സെക്രട്ടറി ആയിരുന്നു. മക്കൾ: റൂബിൻ (യൂണി ലിവർ ബെംഗളൂരു), ഷിലോയിറ്റ് (യു.എസ്.എ.). മരുമക്കൾ: ഷിനി മാത്യു (ബെംഗളൂരു), അനുതോമസ് (യു.എസ്.എ.). Content Highlights: Former teacher at Quarantine died of chest pain


from mathrubhumi.latestnews.rssfeed https://ift.tt/2XKWI8R
via IFTTT