Breaking

Tuesday, June 9, 2020

സദാചാര പോലീസിങ്ങും സ്ത്രീ വിരുദ്ധതയും : കുട്ടന്‍പിള്ള സ്പീക്കിങ് നിര്‍ത്തിവച്ച് പോലീസ്

തിരുവനന്തപുരം: കേരള പോലീസ് സാമൂഹിക മാധ്യമങ്ങളിൽ തുടങ്ങിയ റോസ്റ്റിങ് പരിപാടിയായ പിസി കുട്ടൻപിള്ള സ്പീക്കിങ് അവസാനിപ്പിച്ചു. സ്ത്രീ വിരുദ്ധത ഉൾപ്പെടെ ആരോപിക്കപ്പെട്ട പരിപാടി പോലീസ് സേനയ്ക്ക് കളങ്കം വരുത്തുമെന്ന വിമർശം കണക്കിലെടുത്താണ് പോലീസിന്റെ തീരുമാനം. കേരള പോലീസ് സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയതാണ് റോസ്റ്റിങ്പരിപാടി. ടിക്ക്ടോക്ക് വീഡിയോകളെ കളിയാക്കി സംസാരിക്കുന്നതാണ് അതിന്റെ ഉള്ളടക്കം.. സൈബർ ആക്രമണത്തിന് ശക്തമായ പ്രേരണ നൽകുന്നതാണ് കുട്ടൻപിള്ള സീരീസ് എന്നായിരുന്നു ഇതിനെതിരേ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്ന്. ജൂൺ ആറിന് യുട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടത്. content highlights:Kerala cyber police stops broadcasting Kuttanpilla speaking series


from mathrubhumi.latestnews.rssfeed https://ift.tt/3f1TYtF
via IFTTT